Scholarship| കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ നവംബർ 30നകം

നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ  പ്രധാനാധ്യാപകനോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 2021-22 അധ്യായന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്‌സ് സംബന്ധിച്ച സ്ഥാപന മേധാവിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.

Scholarship  children of toddy industry workers

ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി (Toddy industry welfare fund) അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് (Scholarship) നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥപാനങ്ങളില്‍ എട്ടാം ക്ലാസിലോ അതിനു മുകളിലോ ഉള്ള കോഴ്‌സുകളില്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്.  തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ്/ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങള്‍ നല്‍കും. 

നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ  പ്രധാനാധ്യാപകനോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 2021-22 അധ്യായന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്‌സ് സംബന്ധിച്ച സ്ഥാപന മേധാവിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ സ്ഥാപനം ഗവണ്‍മെന്റ് അംഗീകൃതമാണെന്ന തെളിയിക്കുന്ന രേഖകളും നല്‍കണം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് നവംബര്‍ 30നകം നല്‍കണം. ഫോണ്‍: 0477-2267751.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. പണമില്ലാത്തതിന്റെ പേരില്‍ അര്‍ഹാരായവര്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ല സ്കോളര്‍ഷിപ്പുകളേതെല്ലാമെന്ന് അറിയുകയും കൃത്യസമയത്ത് അപേക്ഷിക്കാന്‍ മറക്കാതിരിക്കുകയും ചെയ്‌താല്‍ മതി. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ അര്‍ഹമായ സ്കോളര്‍ഷിപ്പുകളുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശത്ത് പോയി പഠിക്കാനും സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. മിക്ക സ്കോളര്‍ഷിപ്പുകള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ അനുബന്ധ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. വിവിധയിനം സ്കോളര്‍ഷിപ്പുകളുടെ തുടര്‍ലഭ്യത ഉറപ്പാക്കുന്നതിന് കാലാകാലങ്ങളില്‍ പുതുക്കല്‍ പ്രക്രിയയും അനിവാര്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios