പൊറോട്ടയടിയും ഗവേഷണവും ഒരേ ക്യാമ്പസില്‍; പഠനവും ഉപജീവനവും ഒരുമിച്ച് കൊണ്ടുപോകുന്ന ഈ വിദ്യാര്‍ത്ഥിയെ അറിയാം

ക്യാന്‍റീനിലെ പൊറോട്ട അടിക്കാരനായിരുന്ന അതിഥി തൊഴിലാളി നാട്ടില്‍ പോയിട്ട് പിന്നീട് ജോലിക്ക് വരാതായപ്പോഴാണ് ഇതേ കാമ്പസില്‍ മലയാളം ഗവേഷവ വിദ്യാര്‍ത്ഥിയായ അഖില്‍ അഖിൽ പൊറോട്ട പണി ഏറ്റെടുത്തത്.

Research students makes porotta in college canteen before getting into class room afe

കൊച്ചി:  സ്വന്തം ക്യാമ്പസിലെ ക്യാന്‍റീനില്‍ പൊറോട്ട അടിച്ച് ഉപജീവനവും പഠനവും മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വിദ്യര്‍ത്ഥിയുണ്ട് എറണാകുളത്ത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശലയിലെ ഗവേഷക വിദ്യാർത്ഥിയാണ് ഈ പൊറോട്ട അടിക്കാരൻ.

ഇത് കൊല്ലം ശൂരനാട് സ്വദേശി കെ. അഖിൽ. കോളേജിലെ ഗവേഷണവും ക്യാന്‍റീനിലെ പൊറോട്ടയടിയും ഒരുപോലെ കൊണ്ടുപോകുന്ന മിടുക്കൻ. ക്യാന്‍റീനിലെ പൊറോട്ട അടിക്കാരനായിരുന്ന അതിഥി തൊഴിലാളി നാട്ടില്‍ പോയിട്ട് പിന്നീട് ജോലിക്ക് വന്നില്ല. ഇതോടെയാണ് അഖിൽ പൊറോട്ട പണി ഏറ്റെടുത്തത്.

നാട്ടില്‍ മാതാപിതാക്കള്‍ നടത്തിയ ചായക്കടയില്‍ പൊറോട്ട അടിച്ച പഴയ പരിചയമാണ് അഖിലിന്‍റെ കൈമുതല്‍. ഇപ്പോള്‍ രാവിലെ അഞ്ച് മണിക്ക് ക്യാന്റീനിലെത്തും. ഒന്‍പത് മണി വരെ പൊറോട്ടപ്പണി. അതിനുശേഷം മലയാളത്തില്‍ ഗവേഷണം.കൂട്ടിന് ഭാര്യ അനുശ്രീയും ഉണ്ട്. പെറോട്ട മാത്രമല്ല രുചികരമായ കേക്കുകളുണ്ടാക്കാനും അഖിലിനറിയാം. ക്യാന്‍റീൻ ഉടമ ബൈജു ആവശ്യപെട്ടാല്‍ കേക്കിലും ഒരു കൈ നോക്കാൻ റെഡിയെന്നാണ് അഖിലിന്‍റെ വാഗ്ദാനം.

Read also: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റാങ്ക് തിളക്കം; പീഡിയാട്രിക്സ് എംഡിയിൽ ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കി

21 -ാം വയസില്‍ പിഎച്ച്ഡി, 22 -ല്‍ ഐഐടി പ്രൊഫസർ; പക്ഷേ, 32 -ല്‍ പിരിച്ച് വിടപ്പെട്ടു, ഇന്ന് തൊഴില്‍രഹിതന്‍ !
2
1-ാം വയസില്‍ ഐഐഎസ്‌സിയിൽ നിന്ന് പിഎച്ച്‌ഡി പൂർത്തിയാക്കി  22-ാം വയസ്സിൽ ഐഐടി പ്രൊഫസറായി മാറിയ തഥാഗത് അവതാർ തുളസിയെ അറിയാമോ? 'ഇന്ത്യയുടെ പ്രതിഭ' എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച, ചെറിയ പ്രായത്തില്‍ തന്നെ അസാമാന്യ ബുദ്ധി പ്രകടിപ്പിച്ച അദ്ദേഹം പക്ഷേ ഇന്ന് തൊഴില്‍ രഹിതനാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2001-ൽ ജർമ്മനിയിൽ നൊബേൽ സമ്മാന ജേതാക്കളുടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ സർക്കാർ തെരഞ്ഞെടുത്തതോടെയാണ് തഥാഗത് വാർത്തകളിൽ ഇടം നേടിയത്.

ടൈം മാഗസിൻ തുളസിയെ ഏറ്റവും കഴിവുള്ള ഏഷ്യൻ കുട്ടികളിൽ ഒരാളായി പരാമർശിച്ചിരുന്നു. സയൻസിന്‍റെ “സൂപ്പർ ടീൻ”, ദി ടൈംസിന്‍റെ “ഫിസിക്സ് പ്രോഡിജി”, ദി വീക്കിന്‍റെ “മാസ്റ്റർ മൈൻഡ്” എന്നിങ്ങനെ നിരവധി വിശേഷങ്ങള്‍ അക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചു. 2007 ഡിസംബർ 13-ന് നാഷണൽ ജിയോഗ്രാഫിക് ചാനൽ മൈ ബ്രില്യന്‍റ് ബ്രെയിൻ എന്ന പരിപാടിയുടെ ഭാഗമായി തുളസിയുടെ ജീവിതം സംപ്രേക്ഷണം ചെയ്തു. പക്ഷേ, ഇന്ന് തന്‍റെ നഷ്ടപ്പെട്ട തൊഴില്‍ തിരിച്ച് പിടിക്കാനായി സ്വയം നിയമം പഠിക്കുകയാണ് തഥാഗത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പൂര്‍ണമായ റിപ്പോര്‍ട്ട് വായിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios