ഗിഫ്റ്റിൽ റിസർച്ച് കപ്പാസിറ്റി പ്രോ​ഗ്രാം; അപേക്ഷ തീയതി സെപ്റ്റംബർ 2 ലേക്ക് നീട്ടി

ഗവേഷണത്തിലേക്ക് കടക്കാനാഗ്രഹിക്കുന്നവർക്കും പിഎച്ച്ഡി പഠനത്തിലേർപ്പെട്ടിരിക്കുന്നവർക്കും പരിശീലനം ലഭിക്കും.

research capacity programme GIFT

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) നടത്തുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള റിസർച്ച് കപ്പാസിറ്റി പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ രണ്ടു വരെ നീട്ടി. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിനുള്ള രൂപരേഖ തയാറാക്കുന്നതു മുതൽ പിഎച്ച്ഡി നേടുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പരമ്പരാഗത രീതികൾക്കപ്പുറമുള്ള നൂതനശൈലികളിൽ പ്രാവണ്യം പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിട്ടുള്ളത്. 

ക്ലാസുകൾ ഓൺലൈനായും/ഓഫ്‌ലൈനായും ക്രമീകരിച്ചിട്ടുണ്ട്. ഗവേഷണത്തിലേക്ക് കടക്കാനാഗ്രഹിക്കുന്നവർക്കും പിഎച്ച്ഡി പഠനത്തിലേർപ്പെട്ടിരിക്കുന്നവർക്കും പരിശീലനം ലഭിക്കും. പ്രോഗ്രാമിൽ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. നിലവിലെ ബിരുദാനന്തര ബിരുദ  വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഗൂഗിൾ ഫോം മുഖേന അപേക്ഷകൾ സമർപ്പിക്കാം. കോഴ്‌സിന്റെ സിലബസ്, ഫീസ്, പ്രോസ്‌പെക്ട്‌സ് ഓൺലൈൻ ആപ്ലിക്കേഷൻ ഫോം തുടങ്ങിയ വിവരങ്ങൾ www.gift.res.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9746683106/9940077505/0471-2593960, ഇമെയിൽ: rcbp@gift.res.in.

ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക് പരീക്ഷ 18ന്
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലാർക്ക്/ സബ് ഗ്രൂപ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ. 08/2022) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ വിവിധ ജില്ലകളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ 2022-23 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്.എം.സി.ടി) പ്രവേശനത്തിനുള്ള അപേക്ഷ തിയതി സെപ്റ്റംബര്‍ 11 വരെ നീട്ടി. അപേക്ഷകര്‍ കേരള എച്.എസ്.ഇ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്ററി പരീക്ഷയോ തത്തുല്യമോ പാസായിരിക്കണം. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫീസടയ്ക്കാം. പൊതുവിഭാഗത്തിന് 1200, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 600 എന്നിങ്ങനെയാണ് ഫീസ്. വിവരങ്ങള്‍ക്ക് 0471 2324396,2560327


 

Latest Videos
Follow Us:
Download App:
  • android
  • ios