റെയിൽവേ വിളിക്കുന്നു, 14,298 ഒഴിവുകൾ, കേരളത്തിലും അവസരം; ഐടിഐക്കാരെ കാത്തിരിക്കുന്നത് സുവർണാവസരം

നേരത്തെ അപേക്ഷ നൽകിയ ഉദ്യോ​ഗാർഥികൾക്ക് തിരുത്താനുള്ള അവസരം 17 മുതൽ 21 വരെ നൽകും. 250 രൂപയാണ് തിരുത്തലിന് ഫീസ്.

railway notification for technicians

ദില്ലി: ഇന്ത്യൻ റെയിൽവേയിൽ 14, 298 ടെക്നീഷ്യന്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ ​ഗ്രേഡ്-3 തസ്തികയിലെ വർധിപ്പിച്ച ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ മാസം 16 വരെ അപേക്ഷിക്കാം. കഴിഞ്ഞ മാർച്ചിൽ വിജ്ഞാപനം ചെയ്തപ്പോൾ 9144 ഒഴിവുകളാണുണ്ടായിരുന്നത്. കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം ഒഴിവുകൾ 14298 ആയി വർധിച്ചു. നേരത്തെയുണ്ടായിരുന്ന 22 കാറ്റ​ഗറികൾ 40ആയും ഉയർന്നു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. നേരത്തെ അപേക്ഷ നൽകിയ ഉദ്യോ​ഗാർഥികൾക്ക് തിരുത്താനുള്ള അവസരം 17 മുതൽ 21 വരെ നൽകും. 250 രൂപയാണ് തിരുത്തലിന് ഫീസ്. www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിച്ചേണ്ടത്. വിവരങ്ങൾക്ക് 9592-001,188, rrb.help@csc.gov.in. 

യോഗ്യത: ടെക്നിഷ്യൻ ഗ്രേഡ് III : ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്ട് അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയ മട്രിക്കുലേഷൻ/ എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം. 

ടെക്നിഷ്യൻ ഗ്രേഡ് I: ഫിസിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്,ഐടി, ഇൻസ്ട്രുമെന്റേഷൻ സ്ട്രീമുകളിൽ സയൻസ് ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും സബ് സ്ട്രീമുകളിൽ സയൻസ് ബിരുദം അല്ലെങ്കിൽ 3 വർഷ എൻജിനീയറങിങ് ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം. 
പ്രായം- ടെക്നീഷ്യൻ ​ഗ്രേഡ്1- 18- 33. ടെക്നീഷ്യൻ ​ഗ്രേഡ്-3 18- 33. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവ്. വിവരങ്ങൾക്ക് www.rrbthiruvananthapuram

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios