ജൂലൈ 10 ന് നടത്താനിരുന്ന ഡ്രൈവർ പരീക്ഷ മാറ്റിവെച്ചതായി പിഎസ്‍സി; പുതുക്കിയ തീയതി ഓഗസ്റ്റ് 17
14 ജില്ലകളിലുമായി 50,000-ത്തോളംപേര്‍ എഴുതുന്ന വലിയ പരീക്ഷയാണിത്. ജൂലായില്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ നിയമനത്തിന് ജൂലായ് പത്തിന് നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ മാറ്റിയതായി പി.എസ്.സി. ഓഗസ്റ്റ് 17 ആണ് പുതുക്കിയ തീയതി. പുതിയ അഡ്മിഷന്‍ ടിക്കറ്റ് ഓഗസ്റ്റ് മൂന്നുമുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണായതിനാലാണ് പരീക്ഷ മാറ്റിയത്.
14 ജില്ലകളിലുമായി 50,000-ത്തോളംപേര്‍ എഴുതുന്ന വലിയ പരീക്ഷയാണിത്. ജൂലായില്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. രണ്ടരമാസത്തിനുശേഷം ജൂലായ് ഒന്നിനാണ് പരീക്ഷകള്‍ പി.എസ്.സി. പുനരാരംഭിക്കുന്നത്. അന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ നടത്തും. ഡ്രൈവര്‍ പരീക്ഷ മാറ്റിയതോടെ 29 പരീക്ഷകള്‍ ജൂലായില്‍ നടത്തണം. സംഗീത കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരളനടനം) റാങ്ക്പട്ടിക തയ്യാറാക്കാന്‍ അഭിമുഖം നടത്തുമെന്നും കമ്മീഷന്‍ തീരുമാനിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.