എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസർ; രണ്ടായിരത്തിലധികം ഒഴിവുകൾ; ഒക്ടോബർ 25 ന് മുമ്പ് വേ​ഗം അപേക്ഷിച്ചോളൂ

ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തത്തുല്യ യോ​ഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അവസരമുണ്ട്. അവർ അഭിമുഖത്തിന് എത്തുന്ന സമയത്ത് പാസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതി. 
 

probationary officer in state bank of india

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) (State Bank of India) യില്‍ 2056 പ്രൊബേഷണറി ഓഫീസറുടെ (Probationary Officer) ഒഴിവുകൾ (job Vacancies). ഒക്ടോബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. റെഗുലര്‍ 2000 ഒഴിവും ബാക്‌ലോഗായി 56 ഒഴിവുമാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തത്തുല്യ യോ​ഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അവസരമുണ്ട്. അവർ അഭിമുഖത്തിന് എത്തുന്ന സമയത്ത് പാസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതി. 

21 നും 30നും ഇടക്കാണ് പ്രായപരിധി. 01.04.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.04.1991നും 01.04.2000നും ഇടയില്‍ ജനിച്ചവരാകണം (രണ്ടു തീയതികളും ഉള്‍പ്പെടെ) അപേക്ഷാർത്ഥികൾ.  ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും എസ്.സി. എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും. 750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി./എസ്.ടി.,ഭിന്നശേഷിക്കാരെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  36,000 - 63,840 രൂപയാണ് ശമ്പളം. www.sbi.co.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. 


 

Latest Videos
Follow Us:
Download App:
  • android
  • ios