Admissions| പോളിടെക്‌നിക് ഡിപ്ലോമ അഡ്മിഷൻ, എംടെക് പ്രവേശനം, സ്പോട്ട് അഡ്മിഷൻ

സംസ്ഥാനത്തെ വിവിധ ഗവ. /എയിഡഡ് പോളിടെക്‌നിക് കോളേജുകളിൽ  സ്‌പോട്ട് അഡ്മിഷനു ശേഷവും നിലനിൽക്കുന്ന ഒഴിവുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തിൽ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നു. 

poly technic diploma M tech admission

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഗവ. /എയിഡഡ് പോളിടെക്‌നിക് കോളേജുകളിൽ (spot Admission)  സ്‌പോട്ട് അഡ്മിഷനു ശേഷവും നിലനിൽക്കുന്ന ഒഴിവുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തിൽ പുതിയ അപേക്ഷകൾ (new application invited) ക്ഷണിക്കുന്നു. അപേക്ഷ  സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ www.polyadmission.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പുതിയതായി അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ളവർ നവംബർ 24, 25, 26 എന്നീ തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് മുൻപായി അതതു സ്ഥാപനങ്ങളിൽ ഹാജരാകണം. അതത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്റെ ക്രമത്തിലായിരിക്കും പ്രവേശനം. 

ഓരോ ദിവസവും ഹാജരാകുന്ന അപേക്ഷകർക്ക് അഡ്മിഷൻ നൽകിയതിനു ശേഷവും നിലനിൽക്കുന്ന ഒഴിവുകൾ മാത്രമേ തൊട്ടടുത്ത ദിവസം പരിഗണിക്കുകയുള്ളൂ. പുതിയതായി അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷാ ഫീസ് (എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർ 75 രൂപയും മറ്റുള്ളവർ 150 രൂപയും) ബന്ധപ്പെട്ട സ്ഥാപനത്തിലെത്തി ഓൺലൈനായി അടയ്ക്കണം. പുതിയ അപേക്ഷകരോടൊപ്പം നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പങ്കെടുക്കാം. അഡ്മിഷൻ ലഭിക്കുന്നവർ പ്രോസ്പക്ടസിൽ സൂചിപ്പിച്ചിട്ടുള്ള ഫീസ് അടക്കേണ്ടതും അപേക്ഷയിൽ പ്രതിപാദിച്ചിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതുമാണ്. ടി.സി ഒഴികെയുള്ള സർട്ടിഫിക്കറ്റുകൾക്ക് സമയം അനുവദിക്കുന്നതല്ല.

സ്‌പോട്ട് അഡ്മിഷൻ
2021-22 ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശന പ്രക്രിയയിൽ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ 26ന് വൈകിട്ട് നാലിന് പൂർത്തിയാകും. ഒഴിവുകൾ നികത്തുന്നതിന് നിലവിലുള്ള അപേക്ഷകരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട്    www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന ലിങ്കിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഓപ്ഷനിലുള്ള സ്‌കൂളിലെ ഒഴിവ് പരിശോധിച്ച ശേഷം  സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും ഹാജരാക്കി സ്ഥിര പ്രവേശനം നേടണം.

എം.ടെക് പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്/എം.ആർക് പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in ൽ ലഭ്യമാണ്.  ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ടവർക്ക് നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ ഫീസടയ്ക്കാം.  നവംബർ 23, 24 തീയതികളിൽ അതത് കോളേജുകളിലെത്തി പ്രവേശനം നേടണം.

Latest Videos
Follow Us:
Download App:
  • android
  • ios