പ്ലസ് വൺ പരീക്ഷ ഓണാവധിക്കടുത്ത്; പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി

എസ് എസ്എൽസി , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അധ്യാപകർ കൊവിഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിൽ അവരെ ഒഴിവാക്കും

plus one exam after onam celebration cm pinarayi vijayan response

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരീക്ഷാ നടത്തിപ്പിന്റെ  ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ പരീക്ഷ നടത്തരുതെന്നതടക്കമുള്ള നിർദ്ദേശങ്ങൾ വിവിധ കോണിൽ നിന്നും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. 

എസ് എസ്എൽസി , ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അധ്യാപകർ കൊവിഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിൽ അവരെ ഒഴിവാക്കും. ഓൺലൈൻ  അഡ്വൌസിന്റെ വേഗത വർധിപ്പിക്കാൻ പിഎസ്സിക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

 

Latest Videos
Follow Us:
Download App:
  • android
  • ios