Job Vacancies| ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍ ഒഴിവുകൾ; ട്രേഡ്സ്മാൻ അഭിമുഖം

തിരുവനന്തപുരം ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

Orphanage control board councilor

തിരുവനന്തപുരം:  തിരുവനന്തപുരം ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനായി (Orphanage Control Board councilor)  ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് കൗണ്‍സിലര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. 14,000 രൂപ പ്രതിമാസ വേതനം. 25 നും 60 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 30ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2343241.

ട്രേഡ്‌സ്മാൻ അഭിമുഖം
നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന  അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെറ്റിജിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ & ത്രീവീലർ മെയിന്റനൻസ്) നവംബർ 22ന് 10 മണിക്കും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) നവംബർ 23ന് 10 മണിക്കും ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) നവംബർ 23ന് 2 മണിക്കും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക് 0472 2812686.

സ്‌പോട്ട് അഡ്മിഷൻ
2021-22 ഒന്നാം വർഷ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശന പ്രക്രിയയിൽ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ 26ന് വൈകിട്ട് നാലിന് പൂർത്തിയാകും. ഒഴിവുകൾ നികത്തുന്നതിന് നിലവിലുള്ള അപേക്ഷകരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട്    www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന ലിങ്കിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഓപ്ഷനിലുള്ള സ്‌കൂളിലെ ഒഴിവ് പരിശോധിച്ച ശേഷം  സ്‌കൂൾ അധികൃതരുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും ഹാജരാക്കി സ്ഥിര പ്രവേശനം നേടണം.

 

.

Latest Videos
Follow Us:
Download App:
  • android
  • ios