Oil India Ltd. Recruitment| ഓയിൽ ഇന്ത്യ ലിമിറ്റഡിൽ 146 ഒഴിവുകൾ; ശമ്പളം 37500-1,45000; അവസാന തീയതി ഡിസംബർ 9
എഞ്ചിനീയറിംഗ് മേഖലയിൽ സിവിൽ, കെമിക്കൽ സിഎസ്ഇ, ഇഇഇ, ഇടിഇ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ, വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ദില്ലി: കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിലൊന്നായ ഓയിൽ ഇന്ത്യ ലിമിറ്റഡിൽ (Oil India Limited Recruitment 2021) തൊഴിലവസരങ്ങൾ. 146 ഒഴിവുകളാണ് ഔദ്യോഗിക വെബ്സൈറ്റിലൂടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിപ്ലോമ അപ്രന്റീസ് ഒഴിവുകളിലേക്കാണ് (Apprentice Vacancies) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത പരിശോധിച്ച് ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. എഞ്ചിനീയറിംഗ് മേഖലയിൽ സിവിൽ, കെമിക്കൽ സിഎസ്ഇ, ഇഇഇ, ഇടിഇ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ, വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥിൾക്ക് അസമിലെ ദിബ്രുഗഡ്, ടിൻസുകിയ, ശിവസാഗർ, ചരേഡിയോ ജില്ലകളിലും അരുണാചൽ പ്രദേശിലെ ചാങ്ലാംഗ് ജില്ലകളിലും അപ്രന്റീസായി നിയമനം നൽകും. താത്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കരിയർ എന്ന ഓപ്ഷനിൽ എത്തി അപേക്ഷ സമർപ്പിക്കാം. ഡിപ്ലോമ അപ്രന്റീസിനുള്ള അപേക്ഷ ഇതിനകം ആരംഭിച്ചു. ഡിസംബർ 9 ആണ് അപേക്ഷിക്കാനുളള അവസാന തീയതി. 18 നും 30 നും ഇടയിൽ പ്രായമുളളവരായിരിക്കണം അപേക്ഷകർ. സർക്കാർ ചട്ടങ്ങൾ അനുസരിച്ച് പ്രായപരിധിയിൽഇളവ് ബാധകമാണ്. കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് വഴിയാണ് തെരഞ്ഞടുപ്പ്. ശമ്പളം 37500 മുതൽ 1,45000 വരെയാണ്. വെബ്സൈറ്റ് സന്ദര്‍ശിക്കുക https://register.cbtexams.in/OIL/HRAQ25/