NTPC Recruitment : എൻറ്റിപിസിയിൽ 177 ഒഴിവുകൾ; മാർച്ച് 15 അവസാന തീയതി
മൈനിംഗ് ഓവർമാൻ- 74 , മൈനിംഗ് സിർദാർ - 103 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ദില്ലി: നാഷണൽ തെർമൽ പവർ കോർപറേഷനിൽ (NTPC) 177 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പദ്ധതികളിലായി മൈനിംഗ് ഓവർമാൻ, മൈനിംഗ് സിർദർ തസ്തികകളിലേക്കാണ് ഒഴിവുകൾ. താത്പര്യമുളള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ntpc.co.in. വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2022 മാർച്ച് 15 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. മൈനിംഗ് ഓവർമാൻ- 74 , മൈനിംഗ് സിർദാർ - 103 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
അംഗീകൃത സ്ഥാപനത്തിൽ നിന്ന് മൈനിംഗ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. അഞ്ച് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പത്താം ക്ലാസ് യോഗ്യതയും ഡിജിഎംസ് നൽകുന്ന സിർദാർ സർട്ടിഫിക്കറ്റും ഉള്ളവർക്ക് മൈനിംഗ് സിർദാർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം.
ഉദ്യോഗാർത്ഥികൾ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മറ്റ് രീതിയിലുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകർക്ക് കൃത്യമായ ഇമെയിൽ ഐഡി ഉണ്ടായിരിക്കണം. എഴുത്തുപരീക്ഷയുടെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. പ്രവർത്തിപരിചയവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരെ എഴുത്തുപരീക്ഷക്ക് വിളിക്കും. അഡ്മിറ്റ് കാർഡ് ഇമെയിൽ വഴിയായിരിക്കും അയക്കുക. അപേക്ഷ നടപടികള് ജനുവരി 24 മുതൽ ആരംഭിച്ചു. മാർച്ച് 15 ആണ് അപേക്ഷ അയക്കാനുളള അവസാന തീയതി.