നോര്‍ക്ക-ഫോറിൻ ലാഗ്വേജസ് ഇൻസ്റ്റിറ്റ്യൂട്ടിൽ OET/IELTS ഓഫ്‍ലൈന്‍ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
NIFL സെന്ററുകളില്‍ ഓഫ്‌ലൈൻ ക്ലാസുകളുടെ സമയം രാവിലെ ഒന്‍പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ ഒരു മണി മുതല്‍ മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആയിരിക്കും.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ പുതിയ OET, IELTS ഓഫ്‍ലൈൻ ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.nifl.norkaroots.org എന്ന വെബ്‍സൈറ്റ് സന്ദർശിച്ച് 2024 ജൂലൈ 31നകം അപേക്ഷ നല്‍കാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. IELTS ബാച്ചിലേയ്ക്ക് മറ്റുളളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബി.പി.എല്‍, എസ്.സി-എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്.
NIFL സെന്ററുകളില്‍ ഓഫ്‌ലൈൻ ക്ലാസുകളുടെ സമയം രാവിലെ ഒന്‍പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ ഒരു മണി മുതല്‍ മുതൽ വൈകിട്ട് അഞ്ച് മണി വരെയും ആയിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം