രാജ്യപുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നവർ; സിഎ ദിനത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് ആശംസ അറിയിച്ച് മോദി
'ജോലിയുടെ മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാ ചാർട്ടർഡ് അക്കൗണ്ടന്റുമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെ ഇന്ത്യയിലെ സ്ഥാപനങ്ങൾ ആഗോളതലത്തിൽ മികവ് പുലർത്തി ഉയർച്ചയിലെത്തട്ടെ.' മോദി ട്വീറ്റിൽ കുറിച്ചു.
ദില്ലി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനത്തിൽ പ്രസ്തുത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്. രാജ്യത്തിന്റെ പുരോഗതിയിൽ ഇവർക്ക് പ്രധാന പങ്കുണ്ടെന്നും ട്വീറ്റിൽ മോദി പറഞ്ഞു. 'സിഎ ദിനത്തിൽ എല്ലാ ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കും ആശംസകൾ. ഇന്ത്യയുടെ പുരോഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ഇവർ. ജോലിയുടെ മികവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാ ചാർട്ടർഡ് അക്കൗണ്ടന്റുമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. അങ്ങനെ ഇന്ത്യയിലെ സ്ഥാപനങ്ങൾ ആഗോളതലത്തിൽ മികവ് പുലർത്തി ഉയർച്ചയിലെത്തട്ടെ.' മോദി ട്വീറ്റിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് ആശംസ അറിയിച്ചു. രാഷ്ട്രനിർമ്മാണത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് ഇവരെന്ന് അമിത് ഷാ പറഞ്ഞു. 'രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ തൂണുകളായി പ്രവർത്തിക്കുന്നവരാണ് ഇവർ. അവരുടെ വൈദഗ്ദ്ധ്യവും വിശാലമായി അറിവും രാഷ്ട്രനിർമ്മാണത്തിൽ പ്രധാന പങ്കു വഹിക്കുന്നു. തീക്ഷ്ണതയോടെ പ്രവർത്തനങ്ങൾ തുടരാൻ അവർക്ക് സാധിക്കട്ടെ.' അമിത് ഷാ ട്വീറ്റിൽ കുറിച്ചു. എല്ലാവർഷവും ജൂലൈ 1നാണ് സിഎ ഡേ ആയി ആചരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.