രൂപ 3000 മതി, പൊലീസ് ബാന്‍റ് പിഎസ് സി പരീക്ഷയ്ക്കുള്ള വ്യാജ എക്സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റ് കിട്ടും! തട്ടിപ്പ്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലെ ഒരു സ്ഥാപനം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എഴുതി നൽകിയതിന്റെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തി.  

Massive irregularity and fake experience certificates submitting for police band kerala psc recruitment apn

തിരുവനന്തപുരം : പൊലീസ് ബാന്‍റിലേക്ക് ആളെയെടുക്കാൻ പി എസ് സി നടത്തുന്ന പരീക്ഷയുടെ മറവിൽ വൻ ക്രമക്കേട്. സംഗീത ഉപകരണങ്ങള്‍ പഠിക്കാത്തവർക്കു പോലും സ്ഥാപനങ്ങൾ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എഴുതി നൽകുന്നതായി കണ്ടെത്തൽ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലെ ഒരു സ്ഥാപനം പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എഴുതി നൽകിയതിന്റെ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തി. ഉദ്യോഗാര്‍ത്ഥികളിൽ നിന്ന് 3000 മുതൽ 5000 രൂപവരെ കൈപ്പറ്റി ജീവൻ സംഗീത് മ്യൂസിക് അക്കാദമി എന്ന സ്ഥാപനം നൽകുന്ന സര്‍ട്ടിഫിക്കറ്റ് മറ്റൊരു പരിശോധനയും കൂടാതെയാണ്  ജില്ലാ രജിസ്ടാർ ഓഫീസിൽ അറ്റസ്റ്റ് ചെയ്ത് നൽകുന്നത്. 

പൊലീസ് സേനയുടെ ഭാഗമായ ബാന്‍റ് സംഘത്തിൽ ചേരാനാണ് പിഎസ് സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയും സംഗീത ഉപകരണങ്ങള്‍ വായിക്കാനുള്ള പരിചയവുമായിരുന്നു യോഗ്യത. എഴുത്തു പരീക്ഷക്ക് ശേഷം ഉദ്യോഗസ്ഥാർത്ഥികളോട് ഒരു വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സൈറ്റിൽ അപ്ലോഡ് ചെയ്യാൻ പിഎസ്സി ആവശ്യപ്പെട്ടു. സംഗീതപഠനം പൂർത്തിയാക്കിയ സ്ഥാപനത്തിന്റെ സ‌ർഫിക്കറ്റോ, മാർക്ക് ലിസ്റ്റോ പിഎസ്.സി ആവശ്യപ്പെട്ടിരുന്നില്ല. 

പുതുപ്പള്ളിയിൽ എംഎൽഎ ഓഫീസുണ്ടാകുമോ, അച്ചു സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമോ? ചാണ്ടി ഉമ്മന്റെ മറുപടി

പിഎസ്സിയുടെ ഈ പഴുത് മുതലാക്കി വ്യാപക തട്ടിപ്പ് നടക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് എത്തിയത്. നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ജീവന മ്യൂസിസ് അക്കാദമിയെന്ന സ്ഥാപനം പൊലീസ് ബാന്‍റിൽ ജോലി ചെയ്തിരുന്ന പൊലീസുകാരന്റെ ഉടമസ്ഥതയിലുള്ളതാണ്. സർട്ടിഫിക്കറ്റുകള്‍ യഥേഷ്ടം നൽകുന്നതറിഞ്ഞ് പ്രിൻസിപ്പൽ ആശയെ ബന്ധപ്പെട്ട് രു സർട്ടിഫിക്കറ്റിന് ആവശ്യപ്പെട്ടപ്പോൾ, കോട്ടക്കകത്തെ ജില്ലാ രജിസട്രാറർ ഓഫീസിന് മുന്നിൽ വരൂവെന്നായിരുന്നു മറുപടി. 3000 രൂപ വീതം വാങ്ങിയാണ് സീലും സർട്ടിഫിക്കറ്റും നൽകിയത്. സംഗീത ഉപകരണങ്ങള്‍ വായിക്കേണ്ട പരീക്ഷയാണ് പി.എസ്.സി ഇനി നടത്തുന്നത്. ഇന്റർവ്യൂ ബോർഡിലും ആൾക്കാറുണ്ടെന്നും പിഎസ്.സി ഇൻറവ്യൂ ബോ‍‍ർഡിലുള്ളവരാണ് ഈ സ്ഥാപനത്തിന്റെ ഹെഡായുളളതെന്നും ജയിക്കാനുള്ള വിദ്യകള്‍ പറഞ്ഞ് നൽകാമെന്നും ആശ വാഗ്ദാനവും നൽകി.  
 

Latest Videos
Follow Us:
Download App:
  • android
  • ios