Kerala Jobs 16 July 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; ബിസിനസ് കറസ്‌പോണ്ടന്റ്, ഫോട്ടോഗ്രാഫർ, വെറ്റിറനറി ഡോക്ടർ
ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റിനെ ക്ഷണിക്കുന്നു.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിൽ ബിസിനസ് കറസ്‌പോണ്ടന്റ്
കോട്ടയം: ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റിനെ ക്ഷണിക്കുന്നു. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണം.
പ്രാദേശിക ഭാഷയിൽ പ്രവീണ്യം വേണം. ആധാർ, പാൻകാർഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. വിശദവിവരത്തിന് http://www.ippbonline.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2582233, 7012713604, 9741252772.
ഫോട്ടോഗ്രാഫർ ഡെപ്യൂട്ടേഷൻ നിയമനം : അപേക്ഷ ക്ഷണിച്ചു
കേരള വനം വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോയിൽ ഒഴിവുള്ള ഫോട്ടോഗ്രാഫർ-കം-ആർട്ടിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ സമാനതസ്തികയിൽ ജോലി ചെയ്യുവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
നിയമനം തിരുവനന്തപുരത്ത് ആയിരിക്കുമെങ്കിലും സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് ജോലിചെയ്യാൻ സന്നദ്ധതയുണ്ടായിരിക്കണം. വനം-വന്യജീവി ഫോട്ടോഗ്രഫിയിൽ മുൻപരിചയമുള്ളർക്ക് മുൻഗണന. മാതൃവകുപ്പിൽ നിന്നും നിരാക്ഷേപപത്രം സഹിതമുള്ള അപേക്ഷ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി), ഫോറസ്റ്റ് ഹെഡ്ക്വാർട്ടേർസ്, വഴുതക്കാട്, തിരുവനന്തപുരം - 14 എന്ന വിലാസത്തിൽ ജൂലൈ 31 നകം സമർപ്പിക്കണം.
വെറ്ററിനറി ഡോക്ടർ നിയമനം
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്‌കോ) ഒരു വർഷ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 23 നും 35 നും ഇടയ്ക്ക് പ്രായപരിധിയും ബി.വി.എസ്.സി/എം.വി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റാ സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിന് മുമ്പ് മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), ടി.സി 30/697 പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9446364116, ഇ-മെയിൽ: kepcopoultry@gmail.com, kspdc@yahoo.co.in.