Veterinary Doctor Vacancy : വെറ്ററിനറി ഡോക്ടർ; വെറ്ററിനറി ബിരുദധാരികൾക്ക് അവസരം; അഭിമുഖം ഫെബ്രുവരി 24 ന്

വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ട. വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. 

job vacancy veterinary doctor

എറണാകുളം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് (Animal Protection Department) ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവനം' പദ്ധതിയില്‍ പാമ്പാക്കുട, മൂവാറ്റുപുഴ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ (Contract Appointment) പൂര്‍ണ്ണമായും താല്‍ക്കാലികമായി, എംപ്ലോയ്‌മെന്റില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കുവാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേക്ക് രാത്രിസമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍മാരായി ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ തെരഞ്ഞെടുക്കുന്നു.

താല്‍പര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഫെബ്രുവരി 24ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 11 ന് എറണാകുളം സൗത്ത്, ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ട. വെറ്ററിനറി ഡോക്ടര്‍മാരേയും പരിഗണിക്കും. 

ഇന്റര്‍വ്യുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങളില്‍ എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേക്കു മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കും. 

പ്രതിമാസ മാനവേതനം 43,155/ രൂപ. ആഴ്ചയില്‍ ആറ് ദിവസം വൈകുന്നേരം 6 മുതല്‍ അടുത്ത ദിവസം രാവിലെ 6 വരെയാണ് ജോലി സമയം. Clinical Obstetrics & Gynaecology, Clinical Medicine, Surgery എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകള്‍ അഭിലഷണീയം. വിശദ വിവരങ്ങള്‍ 0484-2360648 ഫോണ്‍ നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയങ്ങളില്‍ ലഭ്യമാണ്.

താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയുടെ വികസന സമിതിയുടെ കീഴില്‍ ബ്ലഡ് ബാങ്ക്  ടെക്‌നീഷ്യനെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി എംഎല്‍റ്റി/ഡിഎംഎല്‍ടി, ബ്ലഡ് ബാങ്ക് കമ്പോണന്റ്്് സെപ്പറേഷന്‍ യൂണിറ്റില്‍ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഫെബ്രുവരി 26-ന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios