Job Fair : അക്കാഡമിക് കൗൺസിലർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ ടീച്ചർ, ഡിജിറ്റൽ മാർക്കറ്റർ: സൗജന്യ തൊഴിൽമേള 26ന്

സോഫ്റ്റ്‌വെയർ ഡെവലപ്പർ, അക്കാഡമിക് കൗൺസിലർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ ടീച്ചർ, ഡിജിറ്റൽ മാർക്കറ്റർ, ഷോറൂം സെയിൽസ്, ടെലികോളർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. 

Job Fair conducted in trivandrum

തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് ട്രെയിനിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 26 ന് സൗജന്യ തൊഴിൽമേള (free job fair) സംഘടിപ്പിക്കും. സോഫ്റ്റ്‌വെയർ ഡെവലപ്പർ, അക്കാഡമിക് കൗൺസിലർ, അക്കൗണ്ടന്റ്, കമ്പ്യൂട്ടർ ടീച്ചർ, ഡിജിറ്റൽ മാർക്കറ്റർ, ഷോറൂം സെയിൽസ്, ടെലികോളർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാർഥികൾ 23 നകം https://forms.gle/Yk7SoRkyNKqB8Ndx8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ ദിവസം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2332113, 8304009409.

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇൻട്രക്ടർമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണു യോഗ്യത. താത്പര്യമുള്ളവർ മേയ് 18നു രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.

ലീഗൽ കൗൺസിലർ: അപേക്ഷ ക്ഷണിച്ചു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 26ന് വൈകുന്നേരം 5നകം ലഭ്യമാക്കണം. അപേക്ഷകൾ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., എന്ന വിലാസത്തിൽ നൽകണം. ഇ-മെയിൽ: spdkeralamss@gmail.com. എൽ.എൽ.ബി, അഭിഭാഷക പരിചയം ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 10,000 രൂപയാണ് വേതനം. ഫോൺ: 0471-2348666.
 

Latest Videos
Follow Us:
Download App:
  • android
  • ios