Indian Coast Guard Recruitment : കോസ്റ്റ് ഗാർഡ് ഫോർമാൻ 11 ഒഴിവുകൾ; അവസാന തീയതി മാർച്ച് 14; ഓൺലൈൻ അപേക്ഷ
11 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14.
ദില്ലി: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഫോർമാൻ (Indian Coast Guard Foreman) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 14. നേരിട്ടുള്ള നിയമനമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ indiancoastguard.gov.in വഴി അപേക്ഷിക്കാവുന്നതാണ്. ഒഴിവുകളുടെ എണ്ണം - 11, പേ സ്കെയിൽ - 35400 - 121400. യുആർ -3, ഒബിസി - 3, എസ് സി - 3, എസ് റ്റി - 1, ഇഡബ്ലിയുഎസ് - 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദവിവരങ്ങൾ.
ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ നിന്നോ സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കിൽ ബിസിനസ് സ്റ്റഡീസ് അല്ലെങ്കിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും 1 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ സാമ്പത്തിക ശാസ്ത്രത്തിലോ സ്റ്റാറ്റിസ്റ്റിക്‌സിലോ ബിസിനസ് സ്റ്റഡീസിലോ പബ്ലിക് അഡ്മിനിസ്‌ട്രേഷനിലോ ബിരുദം അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെന്റ് ഡിപ്ലോമയോ ഉണ്ടായിരിക്കണം. പ്രായപരിധി: 30 വയസ്സ്
അപേക്ഷിക്കേണ്ട വിധം: താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ എല്ലാ പ്രസക്ത രേഖകളും സഹിതം, The Director-General, Coast Guard Genera Head Quaters, Directorate of Recruitment, C-1, Phase II, Industrial Area, Sector 62, Noida, UP, 201309. എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫെബ്രുവരി 14, 2022 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 14, 2022