ICSE ISC Result : ഐസിഎസ്ഇ, ഐഎസ്‍സി സെമസ്റ്റർ 1 പരീക്ഷ ഫലം ഫെബ്രുവരി 7 ന്

പുനഃപരിശോധനയ്‌ക്കായി നേരിട്ട് അപേക്ഷിക്കാൻ കൗൺസിലിന്റെ വെബ്‌സൈറ്റായ www.cisce.org മുഖേന സൗകര്യമൊരുക്കിയിട്ടുണ്ട്

ICSE ISC exam result announced February 7

ദില്ലി: കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (CISCE)  ICSE, ISC (10, 12 ക്ലാസുകൾ) സെമസ്റ്റർ 1 പരീക്ഷ ഫലം (Examination Result) ഫെബ്രുവരി 7 ന് പ്രസിദ്ധീകരിക്കും. cisce.org എന്ന വെബ്സൈറ്റ് വഴിയും ജോബ് സൈറ്റ് വഴിയും മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പരീക്ഷ ഫലം സ്കൂളുകളിലും ലഭ്യമാകും. പുനഃപരിശോധനയ്‌ക്കായി നേരിട്ട് അപേക്ഷിക്കാൻ കൗൺസിലിന്റെ വെബ്‌സൈറ്റായ www.cisce.org മുഖേന സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരു വിഷയത്തിന് 1000 രൂപ വീതമാണ് റീചെക്കിംഗ് ഫീസ് ഫെബ്രുവരി 7 ന് രാവിലെ 10 മണിക്ക് ആരംഭിച്ച് ഫെബ്രുവരി 10 ന് രാവിലെ 10 മണിക്ക് അവസാനിക്കുന്ന മൂന്ന് തീയതികളിൽ മാത്രമേ കൗൺസിൽ റീചെക്കിംഗ് അഭ്യർത്ഥനകൾ സ്വീകരിക്കുകയുള്ളൂ.

 മാർക്ക് ഷീറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
1) ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജായ www.cisce.org-ൽ 'റിസൾട്ട്സ് 2021-22 സെമസ്റ്റർ 1' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2) കോഴ്‌സ് ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ICSE അല്ലെങ്കിൽ ISC തിരഞ്ഞെടുക്കുക.
3)  നിങ്ങളുടെ യുണീക്ക് ഐഡി, ഇൻഡക്സ് നമ്പർ, ക്യാപ്ച എന്നിവ നൽകുക.
4) പരീക്ഷ ഫലം സ്ക്രീനിൽ കാണാം. അവ പരിശോധിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യുക.
5) ഭാവി റഫറൻസിനായി ഒരു പ്രിന്റൗട്ട് എടുക്കുക

സ്‌കൂളുകൾക്ക് ജോബ് പോർട്ടൽ വഴിയും അപേക്ഷകൾ നൽകാം. പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പേപ്പറൊന്നിന് 1000 രൂപ അടക്കണം, ഐഎസ്‌സിക്ക് ഓരോ വിഷയത്തിനും 1000 രൂപ നൽകണം. പരീക്ഷ വിജയിക്കുന്നതിന്, വിദ്യാർത്ഥികൾ ഓരോ വിഷയത്തിലും മൊത്തത്തിലും കുറഞ്ഞത് 33% മാർക്ക് നേടണം. വിദ്യാർത്ഥികൾക്ക് അവരുടെ ഗ്രേഡുകൾ ലഭിക്കും, ഈ സമയത്ത് കൗൺസിൽ മെറിറ്റ് ലിസ്റ്റ് പുറത്തിറക്കില്ല. 

സ്‌കൂളുകൾക്ക്  പ്രിൻസിപ്പലിന്റെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കൗൺസിലിന്റെ കരിയർ പോർട്ടലിൽ ലോഗിൻ ചെയ്‌ത് പരീക്ഷഫലം പരിശോധിക്കാം. പരീക്ഷഫലവുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടായാൽ, സ്‌കൂളുകൾക്ക് CISCE ഹെൽപ്പ്‌ഡെസ്‌കുമായി cisce.helpdesk@orionic.com എന്ന വിലാസത്തിലോ 18002671790 എന്ന നമ്പറിലോ ബന്ധപ്പെടാം. വിദ്യാർത്ഥികൾ അവരുടെ പരീക്ഷഫലം ഉടൻ തന്നെ cisce.org-ൽ പരിശോധിച്ചുറപ്പിക്കണം.


 

Latest Videos
Follow Us:
Download App:
  • android
  • ios