ICFOSS : ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: ഡിസംബർ 17 വരെ അപേക്ഷിക്കാം

പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാറ്റെക്ക് എന്നിവയാണ് കോഴ്‌സുകൾ. ഡിസംബർ 20ന് ക്ലാസ്സ് ആരംഭിക്കും. 

ICFOSS online certificate course

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്‌വെയറിലൂടെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേരളസർക്കാരിന്റെ കീഴിലുള്ള (ICFOSS) അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് (Online Certificate Course) അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാറ്റെക്ക് എന്നിവയാണ് കോഴ്‌സുകൾ. ഡിസംബർ 20ന് ക്ലാസ്സ് ആരംഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്‌സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം.

ദിവസം മൂന്ന് മണിക്കൂർ വീതമാണ് ക്ലാസ്സ്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. മറ്റ് കോഴ്‌സുകൾ പഠിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യാർഥം സായാഹ്ന ബാച്ചുകളും ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ ആദ്യഘട്ടത്തിൽ നടത്തിയ കോഴ്‌സിൽ 1150 ലധികം പേരാണ് പരിശീലനം പൂർത്തിയാക്കിയത്.
ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൊബൈൽ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താൽപര്യമുള്ളവർ https://icfoss.in/events എന്ന വെബ്‌സൈറ്റിലൂടെ ഡിസംബർ 17 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962.

ഐ.എച്ച്.ആർ.ഡി കോഴ്‌സുകളിൽ അപേക്ഷിക്കാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാമും വിശദവിവരവും www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം 31ന് വൈകുന്നേരം നാല് മണിക്കു മുൻപ് അതത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.
 

Latest Videos
Follow Us:
Download App:
  • android
  • ios