Gender Neutral Uniform : കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം
കലവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും പി.ടി.എയും അധ്യാപകരും ഒരേ മനസോടെ യൂണിഫോം പരിഷ്‌കരണത്തെ പിന്തുണയ്ക്കുകയായിരുന്നു.
ആലപ്പുഴ: കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (higher secondary school) ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂണിഫോം. (genജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമായ പാന്റ്‌സും ഷര്‍ട്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയുടെ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കിയാണ് വരവേറ്റത്. സമൂഹത്തിലെന്ന പോലെ വിദ്യാഭ്യാസ മേഖലയിലും സംഭവിക്കുന്ന കാലാനുസൃതമായ മാറ്റങ്ങളുടെ ഭാഗമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയെന്നും തുല്യതാ സങ്കല്‍പ്പം ശക്തിപ്പെടുത്താന്‍ ഇത് സഹായകമാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്‌കൂളുകളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കലവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും പി.ടി.എയും അധ്യാപകരും ഒരേ മനസോടെ യൂണിഫോം പരിഷ്‌കരണത്തെ പിന്തുണയ്ക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്രമാണിത് നടപ്പാക്കുന്നത്.
അപേക്ഷ ക്ഷണിക്കുന്നു
കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ യുവകേരളം പ്രോജക്ടിലേക്ക് ലോജിസ്റ്റിക് വെയര്‍ഹൗസ് പിക്കര്‍ എന്ന സൗജന്യകോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി മൂന്ന് മാസം. ടിഎ, പ്ലേസ്‌മെന്റ്, സ്റ്റൈഫന്‍ഡ് എന്നിവ ലഭ്യമാണ്. താത്പര്യമുള്ളവര്‍ എസ്എസ്എല്‍സി-പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്ബുക്ക് , രണ്ട് ഫോട്ടോ എന്നിവ സഹിതം നേരിട്ട് അപേക്ഷിക്കുക. ഫോണ്‍. 7356266333, 7356277111.
വാക്ക് ഇന്‍ ഇന്റര്‍വ്യു
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍, യോഗ, സ്പോര്‍ട്സ്, ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ്, മ്യൂസിക്) നേഴ്സ്, കൗണ്‍സിലര്‍, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, കണക്ക്) പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 2,3 തീയതികളില്‍ വിദ്യാലയത്തില്‍ നടക്കും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 8നും 9.30 നും ഇടയില്‍ രജിസ് ട്രേഷന്‍ നടത്തണം. ഫോണ്‍: 0468 2256000, വെബ് സൈറ്റ് : www.chenneerkara.kvs.ac.in