Gender Equality : പ്രീ പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിൽ ജെൻഡർ തുല്യത ഉറപ്പുവരുത്തണം: ബാലാവകാശ കമ്മീഷൻ

ജൈവപരമായ വ്യത്യാസം ഒന്നിനും തടസമല്ലെന്നതു കുട്ടികളെ ബോധ്യപ്പെടുത്തുന്നതാകണം പാഠപുസ്തകങ്ങൾ. 

Gender equality should be ensured in textbooks from pre-primary

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ-പ്രൈമറി മുതലുള്ള (pre primary) പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ജെൻഡർ തുല്യത (gender equality) ഉറപ്പുവരുത്തണമെന്ന്  ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ്  സെക്രട്ടറി, ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. പാഠപുസ്തകങ്ങളിലെ ജെൻഡർ വേർതിരിവ് സംബന്ധിച്ച മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ നടപടിസ്വീകരിച്ചുകൊണ്ട് ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ അംഗങ്ങളായ റെനി ആന്റണി സി.വിജയകുമാർ എന്നിവരുൾപ്പെട്ട ഫുൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ജൈവപരമായ വ്യത്യാസം ഒന്നിനും തടസമല്ലെന്നതു കുട്ടികളെ ബോധ്യപ്പെടുത്തുന്നതാകണം പാഠപുസ്തകങ്ങൾ. പുസ്‌കങ്ങളിലെ ജെൻഡർ വേർതിരിവ് കുട്ടികൾക്ക് തെറ്റായ സന്ദേശം നൽകും.  തുല്യതയും പരസ്പര ബഹുമാനവും വിഷയമാകുന്ന തരത്തിലായിരിക്കണം പാഠപുസ്തകങ്ങൾ രൂപകൽപ്പന ചെയ്യേണ്ടത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവസര സമത്വവും പാഠപുസ്തകങ്ങൾ വിഭാവനം ചെയ്യുമ്പോൾ ഉറപ്പുവരുത്തേണ്ടതുണ്ട്.  കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ നിയമങ്ങളിൽ ഇത്തരത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്ന് നിഷ്‌ക്കർഷിക്കുന്നത് പാഠപുസ്തകങ്ങളുടെ കാര്യത്തിലും ഉറപ്പുവരുത്തണണെന്നും കമ്മീഷൻ നിർദേശം നൽകി.

Latest Videos
Follow Us:
Download App:
  • android
  • ios