മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി ഉത്തർപ്രദേശ് സർക്കാർ

ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്കും, താഴ്ന്ന വരുമാനമുള്ള വീട്ടിലെ കുട്ടികൾക്കും സിവിൽ സർവ്വീസ് ,ജെഇഇ, നീറ്റ്, എൻഡിഎ, സിഡിഎസ് മുതലായ മത്സരപരീക്ഷകളിൽ യോഗ്യത നേടാന്‍ സാധിക്കാറില്ല. 

free training for competitive exam aspirants by uttarpradesh government

ഭോപ്പാൽ: വിവിധ മത്സരപരീക്ഷകളിൽ (Competitive Exam) പങ്കെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. അതിനായി വിവിധ ബാച്ചുകളുടെ രജിസ്ട്രേഷൻ ഈ വർഷം ഏപ്രിൽ മാസം മുതൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ് സ്ഥാപിത ദിനമായ ജനുവരി 24 ന്, മുഖ്യമന്ത്രി അഭ്യുദയ് യോജന (Mukhyamantri Abhyuday Yojana) എന്ന പദ്ധതിക്ക് കീഴിലാണ് സൗജന്യ പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ഓഫ്‍ലൈൻ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 20 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക.

​​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്കും, താഴ്ന്ന വരുമാനമുള്ള വീട്ടിലെ കുട്ടികൾക്കും സിവിൽ സർവ്വീസ് ,ജെഇഇ, നീറ്റ്, എൻഡിഎ, സിഡിഎസ് മുതലായ മത്സരപരീക്ഷകളിൽ യോ​ഗ്യത നേടാൻ സാധിക്കാറില്ല. കഴിവുളളവരും കഠിനാധ്വാനികളുമായിരുന്നിട്ടും അവർക്കാവശ്യമായ പഠനസാമ​ഗ്രികളും പരിശീലനങ്ങളും ലഭിക്കാത്തതാണ് കാരണം. വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ പഠനസാമ​ഗ്രികളും ലഭ്യമാകുന്ന ഇ ലേണിം​ഗ് പ്ലാറ്റ്ഫോം ആണ് മുഖ്യമന്ത്രി അഭ്യുദയ് യോജന. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നീ മേഖലകളിലെ വിദ​ഗ്ധരുടെ മാർ​ഗനിർദ്ദേശങ്ങൾ വിർച്വലായി ഉദ്യോ​ഗാർത്ഥികളിലേക്ക് എത്തിക്കുന്നു. 


 

Latest Videos
Follow Us:
Download App:
  • android
  • ios