Exam Training : യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത ഏഴ് സ്ഥാപനങ്ങൾ മുഖേനയാണ് ഓൺലൈൻ കോച്ചിംഗ് സംഘടിപ്പിക്കുന്നത്. 

exam training ugc csir net

തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് കോളേജുകളിൽ രണ്ടാം വർഷ (post graduation) ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായതുമായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി 'യു.ജി.സി/സി.എസ്.ഐ.ആർ-നെറ്റ്' പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട, ബിരുദാനന്തര ബിരുദ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടിയ,  വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പരിശീലത്തിന് അർഹത. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത ഏഴ് സ്ഥാപനങ്ങൾ മുഖേനയാണ് ഓൺലൈൻ കോച്ചിംഗ് സംഘടിപ്പിക്കുന്നത്. ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള വിദ്യാർഥികളെ പരിശീലനത്തിന് പരിഗണിക്കും.  

വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് മാർക്കിന്റെയും കുടുംബ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും. www.minoritywelfare.kerala.gov.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് അതത് ജില്ലകളിലെ പരിശീലന സ്ഥാപനങ്ങളിലേക്ക് ഇ-മെയിലിൽ സമർപ്പിക്കണം. പരിശീലന സ്ഥാപനത്തിന്റെ മേൽവിലാസം വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20. കൂടുതൽ വിവരങ്ങൾക്ക്: 0471-2300524.

Latest Videos
Follow Us:
Download App:
  • android
  • ios