Delhi Police HC Recruitment : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ദില്ലി പോലീസ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്

പരീക്ഷയുടെ രജിസ്‌ട്രേഷൻ 2022 ജൂൺ 16 വരെ ഓൺലൈനായി നടത്താം. 

delhi police head constable recruitment

ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) (Staff Selection Committee) ദില്ലി പോലീസ് ഹെഡ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് 2022-ന്റെ (Head Constable Recruitment) വിജ്ഞാപനം മെയ് 17-ന് പുറത്തിറക്കി. താത്പര്യവും യോ​ഗ്യതയുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോ​ഗിക വെബ്സൈറ്റായ   www.ssc.nic.in ൽ വിജ്ഞാപനത്തിന്റെ  വിശദ വിവരങ്ങളറിയാം. അപേക്ഷ നടപടികൾ ആരംഭിച്ചു.  

എസ്‌എസ്‌സി പരീക്ഷ കലണ്ടർ അനുസരിച്ച്, ദില്ലി പോലീസ് ഹെഡ് കോൺസ്റ്റബിൾ പരീക്ഷയുടെ രജിസ്‌ട്രേഷൻ 2022 ജൂൺ 16 വരെ ഓൺലൈനായി നടത്താം. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുടെ (CBE) അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. റിക്രൂട്ട്‌മെന്റിന്റെ പരീക്ഷാ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷ 2022 സെപ്റ്റംബറിൽ നടക്കാനാണ് സാധ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 16 ആണ്. 

ആകെ 826 ഒഴിവുകളാണുള്ളത്. പുരുഷൻമാർക്കായി 559 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കായി 276 ഒഴിവുകൾ. സെപ്റ്റംബറിലാണ് പരീക്ഷ നടത്താൻ സാധ്യത. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പേ ലെവൽ 4 അനുസരിച്ചുള്ള ശമ്പളം ലഭിക്കും. (25500- 81100). 200 ജനുവരി1 ന് 18 വയസ്സ് പൂർത്തിയാകുകയും 25 വയസ്സിൽ കൂടാൻ പാടില്ല. അം​ഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്ലസ് ടൂ ആണ് വിദ്യാഭ്യാസ യോ​ഗ്യത. സർക്കാർ ചട്ടപ്രകാരമുള്ള ഇളവുകൾ ഉയർന്ന പ്രായപരിധിക്ക് ബാധകമാണ്.  കൂടാതെ, വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ചിടത്തോളം, അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ഡിപ്ലോമകളും ബിരുദങ്ങളും യുജിസി പ്രകാരം വിദൂര പഠന പ്രോഗ്രാമിന് കീഴിലുള്ള ബിരുദങ്ങളും യോഗ്യമാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios