Courses and Appointments : ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ കോഴ്‌സുകൾ; ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ

എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് ഭിന്നശേഷിയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

computer courses and assistant professor appointment

തിരുവനന്തപുരം: എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ (LBS) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന (LBS centre for science and technology) പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് ഭിന്നശേഷിയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എസ്സ്.എസ്സ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, എം.എസ്സ് ഓഫീസ് ആൻഡ് ഇന്റർനെറ്റ്, വെബ് ഡിസൈനിംഗ്, ഡി.ടി.പി, എംപ്ലോയ്‌മെന്റ് കോച്ചിംഗ് പ്രോഗ്രാം കോഴ്‌സുകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ നിന്ന് നേരിട്ടും ceds.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോം 20നകം സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ പൂജപ്പുര ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2345627, 8289827857, 9539058139.

ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം
കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത, ശാലാക്യതന്ത്ര വകുപ്പുകളിൽ ഒഴിവ് വരുന്ന അദ്ധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നടത്തുന്നതിന് കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. സ്വസ്ഥവൃത്ത വകുപ്പിലേക്കുള്ള ഇന്റർവ്യൂ 15ന് രാവിലെ 11നും ശാലക്യതന്ത്ര വകുപ്പിലേക്കുള്ള ഇന്റർവ്യൂ 16ന് രാവിലെ 11നും നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം അതത് തീയതികളിൽ കൃത്യസമയത്ത് ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,527 രൂപ സമാഹൃത വേതനമായി ലഭിക്കുന്നതാണ്. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios