കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിൽ നേരിട്ട് എത്തിക്കേണ്ടതില്ല: ഉത്തരവിറങ്ങി

വിദ്യാർത്ഥികൾക്കുള്ള ടെക്സ്റ്റ്ബുക്ക്, സ്കൂൾ യൂണിഫോം എന്നിവ വിതരണം ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ തപാൽ മാർഗമോ കുട്ടികൾക്ക് അയച്ചുനൽകാം.

CMs message for children not to be delivered directly to homes

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ്സ്‌ പ്രവേശനം നേടിയ കുട്ടികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം കുട്ടികളുടെ വീടുകളിൽ അദ്ധ്യാപകർ നേരിട്ട് എത്തിക്കേണ്ടതില്ലെന്ന് നിർദേശം. വിദ്യാർത്ഥികൾക്കുള്ള ടെക്സ്റ്റ്ബുക്ക്, സ്കൂൾ യൂണിഫോം എന്നിവ വിതരണം ചെയ്യുന്ന സമയത്തോ അല്ലെങ്കിൽ തപാൽ മാർഗമോ കുട്ടികൾക്ക് അയച്ചുനൽകാം. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഓരോ കുട്ടിയുടെയും വീട്ടിൽ ആശംസാ സന്ദേശ കാർഡ് എത്തിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ തീരുമാനം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും  വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios