കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവീസ് പരിശീലനം; ഈ തീയതിക്ക് മുമ്പ് അപേക്ഷിക്കണം

ഒരു വർഷമാണ് പരിശീലനം. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. 

civil service training programme

തിരുവനന്തപുരം: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ (Civil Service Training) മക്കൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷ പരിശീലനത്തിന് (Exam Training) അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് പരിശീലനം. ക്ലാസുകൾ ജൂൺ 20ന് ആരംഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13. ഓൺലൈൻ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ  സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടിയ ആശ്രിതർ ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kile.kerala.gov.in. ഫോൺ: 7907099629, 0471-2309012, 0471-2464240.

പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് ​ഗ്രാമീൺ ഡാക് സേവക് ആകാം; കേരളത്തിൽ 2203: അപേക്ഷിക്കാൻ ദിവസങ്ങൾ മാത്രം!

ഓഡിറ്റർമാർക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന്റെ 2021-2022 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും റിട്ടേൺ ഇ-ഫയലിംഗ് ചെയ്യുന്നതിനും ഓഡിറ്റർമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസൽ ജൂൺ എട്ടിന് വൈകിട്ട് മൂന്നിനകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0471-2464240.

Latest Videos
Follow Us:
Download App:
  • android
  • ios