പത്ത് വർഷം മുമ്പ് വെറും തരിശു നിലം, ഇന്ന് ഇടതൂർന്ന വനം; തരിശുഭൂമിയെ പച്ചപ്പണിയിച്ച മാതൃക

ഈ വനത്തിന് ഉഷാകിരൺ എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രഭാത സൂര്യരശ്മികൾ എന്നർത്ഥം. ഒരു ഹരിതസംരംഭ മാതൃകയാണിത്. പത്ത് വർഷം മുമ്പ് ഇതൊരു മരുഭൂമി ആയിരുന്നു. 

before ten years is barren land and now green forest

ബം​ഗളൂരു: തരിശുനിലം വാങ്ങി പത്തു വർഷം കൊണ്ട് ഇടതൂർന്ന വനമാക്കി മാറ്റി ഒരു സംരംഭകൻ. കർണ്ണാടകയfലെ ശിവമോം​ഗയിലാണ് ബം​ഗളൂരു സ്വദേശി സുരേഷ് കുമാർ 21 ഏക്കർ തരിശുനിലം വാങ്ങിയത്. ഈ പ്രദേശം ഒരു വനമാക്കി മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ഇതിനായി  പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ അഖിലേഷ് ചിപ്ലിയുടെ സഹായം തേടി. അദ്ദേഹത്തിന്റെ സഹായത്തോടെ അന്നത്തെ തരിശുനിലം ഇന്നൊരു ഇടതൂർന്ന വനമായി മാറിയിരിക്കുന്നു. 

''ഈ വനത്തിന് ഉഷാകിരൺ എന്നാണ് പേര് നൽകിയിരിക്കുന്നത്. പ്രഭാത സൂര്യരശ്മികൾ എന്നർത്ഥം. ഒരു ഹരിതസംരംഭ മാതൃകയാണിത്. പത്ത് വർഷം മുമ്പ് ഇതൊരു മരുഭൂമി ആയിരുന്നു. ഇപ്പോൾ ഈ പ്രദേശത്തിന്റെ നിറം പച്ചയാണ്. മുമ്പിവിടെ അക്കേഷ്യയും യൂക്കാലിപ്റ്റ്സും നട്ടു വളർത്തിയിരുന്നു. അത് വെട്ടി മാറ്റിയതിന് ശേഷമാണ് സുരേഷ്കുമാർ ഈ സ്ഥലം വാങ്ങുന്നത്. സാമൂഹിക ആവശ്യങ്ങൾക്കായി സ്ഥലം ഉപയോ​ഗിക്കാനാണ് സുരേഷ്കുമാർ എന്നോട് പറഞ്ഞത്. എന്നാൽ ഇവിടെയൊരു വനം പ്രകൃതിദത്ത നിർമ്മിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.'' പരിസ്ഥിതി പ്രവർത്തകനായ അഖിലേഷ് ചിപ്ലിയുടെ വാക്കുകൾ. 

പത്ത് വർഷത്തെ പരിശ്രമത്തിന് ശേഷം പശ്ചിമഘട്ടത്തിലെ തദ്ദേശീയ ജീവി വർ​ഗ്​ഗങ്ങളുൾപ്പെടുന്ന ഒരു പ്രകൃതിദത്ത വനമായി ഇവിടെ മാറിക്കഴിഞ്ഞു. പരിസ്ഥിതി പ്രവർത്തകരും വിദ്യാർത്ഥികളും പഠനത്തിനായി ഇവിടെ എത്തുന്നു. പക്ഷികളുടെ ഫോട്ടോ​ഗ്രാഫർമാരും ഇവിടെ എത്തുന്നുണ്ട്. ഇവിടെയെത്തുന്ന സന്ദർശകർ ഇതുപോലെ ഒരു വനം അവരുടെ പ്രദേശത്ത് നിർമ്മിക്കുമെന്ന് വാ​ഗ്ദാനം ചെയ്യുന്നു. ഇവിടെയുള്ള ചെടികളിലും മുക്കാലും സ്വാഭാവികമായി വളർന്നതുവന്നതാണെന്നും ചിലത് മാത്രമേ വെച്ചുപിടിപ്പിച്ചിട്ടുള്ളു എന്നും അഖിലേഷ് വ്യക്തമാക്കി. അവയെ സം​രക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.


 

Latest Videos
Follow Us:
Download App:
  • android
  • ios