Deputation Appointment : അസിസ്റ്റന്റ് ലൈബ്രേറിയൻ ഡെപ്യൂട്ടേഷൻ നിയമനം; അപേക്ഷകൾ 25നകം
സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് ലൈബ്രേറിയൻമാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: കേരള സർക്കാരിനു (Kerala Government) കീഴിലുള്ള (SCERT) എസ്.സി.ഇ.ആർ.ടി (കേരള)യിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ (Assistant Librarian) തസ്തികയിൽ ഡെപ്യൂട്ടേഷൻ (Deputation) വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് ലൈബ്രേറിയൻമാരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം 25നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭ്യമാണ്.
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ
2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് മുൻ അലോട്ട്‌മെന്റുകൾ വഴി അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഫെബ്രുവരി ഏഴ് മുതൽ അപേക്ഷകരുടെ ഹോം പേജിൽ നിന്നും അലോട്ട്‌മെന്റ് മെമ്മോ പ്രിന്റ് എടുക്കാം. വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോ സഹിതം അതത് കോളേജുകളിൽ ഫെബ്രുവരി 10 മുതൽ 15 നകം പ്രവേശനത്തിനായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64.