അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം
അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഈ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് ടി ജോലിക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലോ, അംഗീകൃത സര്‍വകലാശാലാ ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷന്‍സ്, പബ്ലിക് റിലേഷന്‍സ്, ജേണലിസം കം വിഡിയോ പ്രൊഡക്ഷന്‍ ബിരുദമുള്ളവരേയും പരിഗണിക്കും. പ്രായപരിധി 20നും 40നും മധ്യേ.
വിശദമായ ബയോഡേറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷകള്‍ 2021 ജൂലൈ അഞ്ചിനു വൈകിട്ട് അഞ്ചിനു മുന്‍പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം - 695 043 എന്ന വിലാസത്തില്‍ ലഭിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ 0471 2731300 എന്ന നമ്പറില്‍ ലഭിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona