ഗ്രാമീണ ഗവേഷക സംഗമം: ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു
കൊവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും രണ്ട് ഘട്ടങ്ങളിലായാണ് ഗവേഷക സംഗമം
തിരുവനന്തപുരം: കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.
ഈ സംഗമത്തിൽ നിന്നും സംസ്ഥാനത്തിലെ മികച്ച ഗ്രാമീണ ഗവേഷകരെ കണ്ടെത്തും. കൊവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും രണ്ട് ഘട്ടങ്ങളിലായാണ് ഗവേഷക സംഗമം ക്രമീകരിച്ചിരിക്കുന്നത്. സംഗമ തീയതി പിന്നീട് തീരുമാനിക്കും. കൂടുതൽ വിവരങ്ങൾക്കായി www.kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.