UPSC recruitment 2022 : യുപിഎസ്‍സി റിക്രൂട്ട്മെന്റ്: 19 ഒഴിവുകളെക്കുറിച്ചറിയാം;അവസാന തീയതി സെപ്റ്റംബർ 16

 അപേക്ഷകർ സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം. 

application invited UPSC recruitment 2022

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയന്റിസ്റ്റ് 'ബി' (ഫോറൻസിക് സൈക്കോളജി), റീഹാബിലിറ്റേഷൻ ഓഫീസർ, മറ്റ് തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് upsconline.nic.in, upsc.gov.in എന്നിവ സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷകർക്ക് സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം. അതേസമയം, പൂർണ്ണമായി സമർപ്പിച്ച ഓൺലൈൻ അപേക്ഷ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 16 വരെയാണ്. ആകെ 19 ഒഴിവുകളാണുള്ളത്. 

ആന്ത്രോപോളജിസ്റ്റ് (കൾച്ചറൽ ആന്ത്രോപോളജി ഡിവിഷൻ): 1,അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-: 4, സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സയന്റിസ്റ്റ് ‘ബി’ : 1,  സയന്റിസ്റ്റ് 'ബി' (ഫോറൻസിക് ഇലക്ട്രോണിക്സ്): 3,  സയന്റിസ്റ്റ് 'ബി' (ഫോറൻസിക് സൈക്കോളജി): 3, റിഹാബിലിറ്റേഷൻ ഓഫീസർ: 4, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ/റീജിയണൽ ഡയറക്ടർ: 3 എന്നിങ്ങനെയാണ് തസ്തികകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. 

ഉദ്യോഗാർത്ഥികൾ  25/- (ഇരുപത്തിയഞ്ച് രൂപ) ഒന്നുകിൽ എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം അപേക്ഷ ഫീസടക്കേണ്ടതാണ്.  SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.  

ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷ 
 
കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ വകുപ്പ്, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് എന്നിവ നല്‍കുന്ന നാലാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, സ്‌കൂള്‍, വ്യവസായസ്ഥാപനം, സര്‍ക്കാരിതര സംഘടന, ജല ഉപഭോക്തൃ സംഘടനകള്‍ തുടങ്ങി ജല സംരക്ഷണം, പരിപാലനം എന്നീ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. എല്ലാ വിഭാഗങ്ങളിലും വിജയികള്‍ക്ക് ട്രോഫിയും പ്രശസ്തി പത്രവും ക്യാഷ് പ്രൈസും നല്‍കും. ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കള്‍ക്ക് യഥാക്രമം രണ്ടു ലക്ഷം, 1.5 ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ്. 2018 മുതലാണ് ദേശീയ ജല പുരസ്‌കാരം നല്‍കി തുടങ്ങിയത്. അപേക്ഷകള്‍ ഓണ്‍ലൈനായി www.awards.gov.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://bit.ly/3AFJWL7 വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 15.

 
 

Latest Videos
Follow Us:
Download App:
  • android
  • ios