AIIMS Rajkot Recruitment 2022 : പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ; എയിംസിൽ 82 ഒഴിവുകൾ; അപേക്ഷിക്കേണ്ടതെങ്ങനെ?

ജൂലൈ 30 നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി ഉദ്യോ​ഗാർത്ഥികൾക്ക് aiimsrajkot.edu.in. എന്ന വെബ്സൈറ്റ് സന്ദ​ർശിക്കാം. 
 

application invited  for AIIMS Rajkot Recruitment 2022

ദില്ലി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ  സയൻസസ് ( രാജ്ഘട്ട്, ​ഗുജറാത്ത് 82 ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നടപടികൾ ആരംഭിച്ചു. വിജ്‍ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 30 നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി ഉദ്യോ​ഗാർത്ഥികൾക്ക് aiimsrajkot.edu.in. എന്ന വെബ്സൈറ്റ് സന്ദ​ർശിക്കാം. 

ആകെ 82 ഒഴിവുകളാണുള്ളത്. പ്രൊഫസർ- 18, അഡീഷണൽ പ്രൊഫസർ -13, അസോസിയേറ്റ് പ്രൊഫസർ - 16, അസിസ്റ്റന്റ് പ്രൊഫസർ - 35 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 58 വയസ്സിൽ കൂടാൻ പാടുള്ളതല്ല. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവരുടെ പ്രായപരിധി 50 വയസ്സാണ്. 

ജനറൽ, ഒബിസി ഉദ്യോ​ഗാർത്ഥികൾക്ക് 3000 രൂപയാണ് അപേക്ഷ ഫീസ്. എസ്  സി, എസ് ടി, വനിത, ഇ ഡബ്ലിയു എസ്, ഭിന്നശേഷിക്കാരായ ഉദ്യോ​ഗാർത്ഥികൾ എന്നിവർക്ക് 100 രൂപ ഫീസ് അടച്ചാൽ മതിയാകും. AIIMS Rajkot Recruitment” payable at Rajkot, Gujarat. എന്ന വിലാസത്തിൽ ഡിഡി ആയിട്ടാണ് അപേക്ഷ ഫീസടക്കേണ്ടത്. അപേക്ഷ ഫീസ് റീഫണ്ട് ചെയ്യുന്നതല്ല.

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി, നടപടി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ച്

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി.  നാളെ 5 മണി വരെയാണ് സമരം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷൻ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചു. എന്നാൽ സൈറ്റിൽ പ്രവേശിച്ച ഭൂരിഭാഗം വിദ്യാർത്ഥികൾക്കും സെർവർ ഡൌൺ ആയതിനാൽ തിരുത്തൽ വരുത്തുന്നതിന് കഴിഞ്ഞില്ല. കൂടുതൽ സെർവറുകൾ ഉപയോഗിച്ച് പ്രശ്നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികൾക്ക് ഇനിയും ഓപ്ഷൻ തിരുത്തലിന് സാധിച്ചിട്ടില്ല. 

പരീക്ഷകൾ, സ്ഥലം മാറ്റം തുടങ്ങി ഹയർ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെർവറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതൽ പേർ ലോഗിൻ ചെയ്തതോടെ സെർവർ ഡൌണാകുകയായിരുന്നു. സെർവർ ശേഷി കൂട്ടിയില്ലെങ്കിൽ ആദ്യ അലോട്മെൻ്റ് പ്രസിദ്ധീകരിക്കുമ്പോൾ വലിയ പ്രശ്നമുണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടി കാട്ടിയിരുന്നു. ഇത് വക വെക്കാതെ ട്രയൽ പ്രസിദ്ധീകരിച്ചതാണ് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും വലച്ചത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് ഒടുവിൽ സമയ പരിധി നീട്ടാൻ തീരുമാനിച്ചത്.  
 

Latest Videos
Follow Us:
Download App:
  • android
  • ios