ASAP Kerala : ഡ്രോൺ ലൈസൻസ് കരസ്ഥമാക്കി അസാപ് വിദ്യാർത്ഥികൾ; അടുത്ത ബാച്ച് അഡ്മിഷന്‍ ആരംഭിച്ചു
അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 18 വയസ്സിന് മുകളിലുള്ള SSLC പാസ്സായവർക് ഈ കോഴ്‌സിൽ പങ്കെടുക്കാം.
തിരുവനന്തപുരം: കേരള സർക്കാരിൻറെ (Higher education Department) ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള (ASAP Kerala) അസാപ് കേരളയുടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അംഗീകൃത ലൈസൻസുള്ള ഡ്രോൺ പൈലറ്റ് കോഴ്‌സിന്റെ (Drone pilot courses) ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. ഇടപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ എറണാകുളം District Development Commissioner ശ്രീ. ഷിബു. A. IAS വിദ്യാർത്ഥികൾക്ക് ഡ്രോൺ ലൈസൻസ് വിതരണം ചെയ്തു. ജില്ലയിലെ രണ്ടാമത്തെ ഡ്രോൺ ബാച്ചിന്റെ ഔദ്യോഗിക ഉൽഘാടനവും അദ്ദേഹം നിർവഹിച്ചു. അസാപ് സ്കിൽ ടെവേലോപ്മെന്റ് സെന്റർ, ഇടപ്പള്ളി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ശങ്കർ നാരായൺ അധ്യക്ഷത വഹിച്ചു. അസാപ് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ശന്തനു പ്രദീപ്, ഇടപ്പള്ളി പ്രോഗ്രാം മാനേജർ അനന്ദുലാൽ ശങ്കർ എന്നീവർ പരിപാടിയിൽ പങ്കെടുത്തു.
അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 18 വയസ്സിന് മുകളിലുള്ള SSLC പാസ്സായവർക് ഈ കോഴ്‌സിൽ പങ്കെടുക്കാം. 96 മണിക്കൂർ ആണ് കോഴ്‌സിന്റെ ദൈർഖ്യം. അസാപ് കേരള, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രോൺസ് കോഴിക്കോടിനോടും ഓട്ടോനോമസ് ഇൻഡസ്ട്രിസിയോടും ചേർന്നാണ് ആധുനിക ഡ്രോൺ ടെക്നോളജിയിൽ കോഴ്സ് ലഭ്യമാക്കുന്നത്.രജിസ്റ്റർ ചെയ്യുവാനായി https://asapkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447715806 / 9633939696 എന്ന നമ്പറിലേക്ക് ബന്ധപെടുക.
ബിരുദ, എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണല്‍സിനുമായി അസാപ് കേരള നടത്തുന്ന പുതിയ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സോഫ്‌റ്റ്വെയര്‍ ടെസ്റ്റിംഗ് കോഴ്സുകള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് തുടങ്ങിവയിലേക്കാണ് രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് -സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് : 9495999727/ 9495999651/ 9495999750, 9745091702, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : 9495999617, ബിസിനസ് അനലിറ്റിക്സ് :6282501520, ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് : 9495999720. വെബ്സൈറ്റ് : https://asapkerala.gov.in.
രക്ഷാപ്രവർത്തനങ്ങൾ, നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം ഡ്രോൺ അധിഷ്ഠിത ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കൃഷി, മറ്റ് സേവനങ്ങൾ തുടങ്ങി ഔദ്യോഗികവും അനൗദ്യോഗികവുമായി നിരവധി പ്രവർത്തനങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്നുണ്ട്. വരും വർഷങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ കോഴ്സിലൂടെ സാധിക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ യുടെ പുതിയ നിയമമനുസരിച്ച്, എല്ലാത്തരം സർവേകൾക്കും ഡ്രോൺ സർവേ നിർബന്ധമാണ്.