രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്സിറ്റി പ്രവേശനം: അവസാന തിയതി ജൂലൈ 6
പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സിന് 55 ശതമാനം മാർക്കോടെയുള്ള ബാച്ചിലർ ബിരുദമാണ് യോഗ്യത.
ദില്ലി:അമേഠിയിലെ രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലെ പ്രവേശത്തിന് ജൂലൈ 6വരെ അപേക്ഷിക്കാം. ഏവിയേഷൻ സർവീസ് ആൻഡ് എയർ കാർഗോ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് പ്രവേശനത്തിന് 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത.
പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ്, ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ചിരിക്കണം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സിന് 55 ശതമാനം മാർക്കോടെയുള്ള ബാച്ചിലർ ബിരുദമാണ് യോഗ്യത. പട്ടിക വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതിയാകും. 12 മാസത്തെ ക്ലാസ് റൂം പഠനവും ജി.എം.ആർ. എയർപോർട്ടിലെ ആറുമാസ ഇന്റേൺഷിപ്പും അടങ്ങുന്നതാണ് ഈ കോഴ്സ്. ഏവിയേഷൻ സർവീസ് ആൻഡ് എയർ കാർഗോ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കോഴ്സിൽ രണ്ടുവർഷത്തെ പഠനവും ഏവിയേഷൻ- കാർഗോ കമ്പനികളിലെ ഒരുവർഷത്തെ അപ്രന്റിസ് പരിശീലനവും ഉണ്ടാകും. അപേക്ഷകൾ www.rgnau.ac.in വഴി ജൂലൈ 6വരെ നൽകാം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.