കേന്ദ്രബജറ്റ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും: തോമസ് ഐസക്ക്

ഇന്ത്യന്‍ റെയില്‍വെയെ അടക്കം സ്വകാര്യവത്കരിക്കാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നത്

union budget will deeper the present financial crisis of kerala says fm

തിരുവനന്തപുരം: വായ്പാ പരിധി കൂട്ടാത്തത് പ്രളയം തകർത്ത കേരളത്തിന് തിരിച്ചടിയാണെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. സംസ്ഥാനത്തിന്റ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കുന്ന ബജറ്റാണിത്. അടിസ്ഥാന സൗകര്യവികസനത്തിനുൾപ്പടെ പണം അനുവദിച്ചിട്ടില്ല. ആവശ്യങ്ങളുമായി സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും ഐസക്ക് പറഞ്ഞു.

തോമസ് ഐസകിന്‍റെ വാക്കുകള്‍... 

ഇന്ത്യന്‍ സമ്പദ് ഘടന നിലവില്‍ നേരിടുന്ന മുരടിപ്പ് പരിഹരിക്കാന്‍ ഈ ബജറ്റ് അപര്യാപ്തമാണ്. വിദേശ മൂലധനത്തെ ആകര്‍ഷിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്. ഇന്ത്യയിലെ നിക്ഷേപം ഉയര്‍ത്തി സമ്പദ് ഘടനയെ വളര്‍ത്താനുള്ള നീക്കങ്ങളൊന്നും ബജറ്റില്‍ കണ്ടില്ല. ഇന്ത്യന്‍ റെയില്‍വെയെ അടക്കം സ്വകാര്യവത്കരിക്കാനാണ് ബജറ്റിലൂടെ ശ്രമിക്കുന്നത്. ഇന്ധനവില വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് പെട്രോളിനും ഡീസലിനും അധിക സെസ് ഏര്‍പ്പെടുത്താനുള്ള നീക്കം. ഇത് വലിയ വിലക്കയറ്റത്തിന് കാരണമാകും. 

തൊഴിലുറപ്പ് ഉൾപ്പടെയുള്ള മേഖലകളിൽ വിഹിതം കൂട്ടിയില്ല. പ്രളയം ബാധിച്ച കേരളത്തിന് യാതൊരു സഹായവും കേന്ദ്രം തന്നില്ല. റബ്ബറിന്‍റെ വിലയിടിവ് നേരിടാന്‍ സംസ്ഥാനം സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. അടിസ്ഥാന വികസനത്തിന് കേന്ദ്രം സഹായിച്ചില്ലെങ്കിലും വികസനപദ്ധതികളുമായി സംസ്ഥാനം മുന്നോട്ട് പോകും. 

Latest Videos
Follow Us:
Download App:
  • android
  • ios