180 ദിവസം കാത്തിരിക്കണ്ട: ഇന്ത്യൻ പാസ്‍പോർട്ടുള്ള പ്രവാസികൾക്ക് ഉടൻ ആധാർ
'ഓൺ അറൈവൽ വിസ' പോലെ 'ഓൺ അറൈവൽ ആധാർ കാർഡ്‍' എന്ന പദ്ധതിയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രവാസികൾക്കായി നിരവധി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദില്ലി: ഇനി ഇന്ത്യൻ പാസ്പോർട്ടുള്ള ഇന്ത്യക്കാർക്ക് 180 ദിവസം കാത്തിരിക്കേണ്ട. 'ഓൺ അറൈവൽ' ആയി എൻആർഐ ഇന്ത്യക്കാർക്ക് ആധാർ കാർഡ് നൽകുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു.
നേരത്തേ എൻആർഐ ഇന്ത്യക്കാർക്ക് 180 ദിവസം കാത്തിരുന്നാൽ മാത്രമേ, ആധാർ കാർഡ് ലഭിക്കുമായിരുന്നുള്ളൂ. ഇന്ത്യൻ പാസ്‍പോർട്ട് മാത്രം നൽകിയാൽ ആധാർ കാർഡ് ലഭിക്കും. മറ്റ് തിരിച്ചറിയൽ രേഖകളൊന്നും എൻആർഐ ഇന്ത്യക്കാർ നൽകേണ്ടതില്ലെന്നും പ്രഖ്യാപനമുണ്ട്.