ഒരുലക്ഷത്തിന് താഴെ വില, ഇതാ അഞ്ച് കിടിലൻ മോട്ടോർ സൈക്കിളുകൾ
ഇതാ 125 സിസി സെഗ്‌മെൻ്റിലെ മികച്ച അഞ്ച് ബജറ്റ് ബൈക്കുകളെക്കുറിച്ച് അറിയാം.
125 സിസി എഞ്ചിൻ വിഭാഗത്തിലുള്ള ബൈക്കുകൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്. കുറഞ്ഞ വിലയിൽ ശക്തമായ പ്രകടനവും സ്റ്റൈലിഷ് രൂപവും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ഈ സെഗ്മെന്‍റ് ആകർഷിക്കുന്നു. ഇതാ ഈ സെഗ്‌മെൻ്റിലെ മികച്ച അഞ്ച് ബൈക്കുകളെക്കുറിച്ച് അറിയാം.
1. ബജാജ് പൾസർ N125
ബജാജ് പൾസർ N125 അതിൻ്റെ സ്റ്റൈലിഷ് രൂപത്തിനും ശക്തമായ രൂപകൽപ്പനയ്ക്കും പേരുകേട്ടതാണ്. ഇതിൻ്റെ രൂപകല്പന പൾസർ N250-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. 12 bhp കരുത്തും 11 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 125 സിസി എഞ്ചിനിലാണ് ഈ ബൈക്ക് വരുന്നത്. ഇതിൻ്റെ എക്സ്-ഷോറൂം വില 94,707 രൂപയിൽ ആരംഭിച്ച് 98,707 വരെ ഉയരുന്നു.
2. ഹീറോ എക്‌സ്ട്രീം 125R
ഹീറോ എക്‌സ്ട്രീം 125R മനോഹരമായി ഡിസൈൻ ചെയ്ത ബൈക്ക് കൂടിയാണ്. ഇതിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില 95,000 (IBS വേരിയൻ്റ്), എബിഎസ് വേരിയൻ്റിന് 99,500 ആണ് വില. 11.4 ബിഎച്ച്പി പവറും 10.5 എൻഎം ടോർക്കും നൽകുന്ന 125 സിസി ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനിലാണ് ഈ ബൈക്ക് വരുന്നത്. സിംഗിൾ-ചാനൽ എബിഎസ്, ഹസാർഡ് ലാമ്പുകൾ തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.
3. ബജാജ് ഫ്രീഡം (സിഎൻജി ബൈക്ക്)
പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്കാണ് ബജാജ് ഫ്രീഡം. ഈ ബൈക്ക് ഫുൾ ടാങ്കിൽ (CNG + പെട്രോൾ) 300 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഇതിൻ്റെ എക്സ്-ഷോറൂം വില 89,997 മുതൽ ആരംഭിച്ച് 1.09 ലക്ഷം വരെ ഉയരുന്നു. രണ്ട് കിലോ സിഎൻജി ടാങ്കും 2 ലിറ്റർ പെട്രോൾ ടാങ്കും ഇതിലുണ്ട്. ഇതിൻ്റെ 125 സിസി എഞ്ചിൻ 9.3 bhp കരുത്തും 9.7 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.
4. ഹോണ്ട എസ്‍പി 125
ലളിതവും പ്രായോഗികവുമായ രൂപകൽപ്പന ചെയ്ത ബൈക്കാണ് ഹോണ്ട എസ്പി 125. ഈ ലിസ്റ്റിലെ ഏറ്റവും താങ്ങാനാവുന്ന ബൈക്കാണിത്, എക്സ്-ഷോറൂം വില 87,468 രൂപ (ഡ്രം ബ്രേക്ക് വേരിയൻ്റ്) മുതൽ 91,468 വരെ (ഡിസ്‌ക് ബ്രേക്ക് വേരിയൻ്റ്) വരെ ഉയരുന്നു. 10.7 bhp കരുത്തും 10.9 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 125 സിസി എഞ്ചിനാണ് ബൈക്കിനുള്ളത്.
5. ടിവിഎസ് റൈഡർ
ഈ ബൈക്ക് 125cc സെഗ്മെൻ്റിൽ 6 വേരിയൻ്റുകളിൽ ലഭ്യമാണ്. ഇതിൻ്റെ ഡ്രം ബ്രേക്ക് വേരിയൻ്റിന് 85,000 രൂപയും ടോപ്പ്-സ്പെക്ക് എസ്എക്സ് വേരിയൻ്റിന് 1,04,471 രൂപയുമാണ് എക്സ്-ഷോറൂം വില. ഇതിൻ്റെ 125 സിസി എൻജിൻ 11.2 bhp കരുത്തും 11.75 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. iGO അസിസ്റ്റ് ടെക്‌നോളജി പോലുള്ള ആധുനിക സാങ്കേതിക വിദ്യയും ബൈക്കിൽ നൽകിയിട്ടുണ്ട്.