ഒറ്റ ചാർജ്ജിൽ 117 കിമീ, വില 59,999; ഇതാ ലെക്‌ട്രിക്‌സ് എൻഡ്യൂറോ ഇലക്ട്രിക് സ്‍കൂട്ടർ
ലെക്‌ട്രിക്‌സ് ഇവി അടുത്തിടെ ആഡംബര ഇലക്ട്രിക് സ്‌കൂട്ടർ എൻഡ്യുറോ പുറത്തിറക്കി. എല്ലാ ദൈനംദിന റൈഡിംഗ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി നൂതന സാങ്കേതികവിദ്യയും അനുഭവവും ശൈലിയും സംയോജിപ്പിച്ചതാണ് ഈ സ്‍കൂട്ടർ എന്ന് കമ്പനി പറയുന്നു. 59,999 രൂപ പ്രാരംഭ വിലയിലാണ് ലെക്‌ട്രിക്‌സ് ഇവി എൻഡ്യുറോ പുറത്തിറക്കിയത്.
എസ്എആർ ഗ്രൂപ്പിൻ്റെ ഇ-മൊബിലിറ്റി ബ്രാൻഡായ ലെക്‌ട്രിക്‌സ് ഇവി അടുത്തിടെ ആഡംബര ഇലക്ട്രിക് സ്‌കൂട്ടർ എൻഡ്യുറോ പുറത്തിറക്കി. എല്ലാ ദൈനംദിന റൈഡിംഗ് ആവശ്യങ്ങളും നിറവേറ്റുന്നതിനായി നൂതന സാങ്കേതികവിദ്യയും അനുഭവവും ശൈലിയും സംയോജിപ്പിച്ചതാണ് ഈ സ്‍കൂട്ടർ എന്ന് കമ്പനി പറയുന്നു. 59,999 രൂപ പ്രാരംഭ വിലയിലാണ് ലെക്‌ട്രിക്‌സ് ഇവി എൻഡ്യുറോ പുറത്തിറക്കിയത്.
ആധുനിക നഗരവാസികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എൻഡ്യൂ ഇലക്ട്രിക് സ്‍കൂട്ടർ എന്ന് കമ്പനി പറയുന്നു. ഈ സ്‍കൂട്ടറിന് രണ്ട് വകഭേദങ്ങൾ ലഭിക്കുന്നു. എൻഡ്യുറോ 2.0, എൻഡ്യുറോ 3.0 എന്നിവ. 42 ലിറ്ററിൻ്റെ ബൂട്ട് സ്പേസ് ആണ് ഇതിനുള്ളത്. ഇത് അതിൻ്റെ വിഭാഗത്തിലെ ഏറ്റവും വലിയ സംഭരണ ശേഷി വാഗ്ദാനം ചെയ്യുന്നു. ഈ സ്‍കൂട്ടർ ആദ്യത്തെ 1000 ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യത്തിനായി ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഉപയോഗിച്ച് വെറും 57,999 രൂപയ്ക്ക് ലഭ്യമാണ്.
മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയാണ് ഈ ഇലക്ട്രിക്ക് സ്‍കൂട്ടർ അവകാശപ്പെടുന്നത്. വെറും 5.1 സെക്കൻഡിൽ പൂജ്യം മുതൽ 40 കിലോമീറ്റർ വേഗത കൈ വരിക്കാൻ ഈ ഇവിക്ക് കഴിയും. ഇതിന് 2.3 kWh ബാറ്ററിയുണ്ട്, ഇത് 90 കിലോമീറ്റർ റേഞ്ച് നൽകുന്നു. അതേസമയം, രണ്ടാമത്തെ ബാറ്ററി പായ്ക്ക് 3.0 kWh ആണ്. ഇത് 117 കിലോമീറ്റർ റേഞ്ച് നൽകുന്നു. വിപുലമായ സ്മാർട്ട് കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിൽ ഉൾപ്പെടുന്നു. ഹിൽ ഹോൾഡ്, ലൈവ് ലൊക്കേഷൻ ട്രാക്കിംഗ്, എമർജൻസി എസ്ഒഎസ്, വിശദമായ റൈഡ് അനലിറ്റിക്‌സ്, തത്സമയ മോഷണ അലേർട്ടുകൾ എന്നിവ പോലുള്ള സവിശേഷതകൾ ഈ സ്‍കൂട്ടറിൽ ഉണ്ട്.
ഈ സ്‍കൂട്ടർ ഇന്ത്യയിലെ 120+ നഗരങ്ങളിലും 200+ ഡീലർ പാർട്ണർമാരിലും 200+ സേവന കേന്ദ്രങ്ങളിലും ഉണ്ട്. ഉപഭോക്താക്കൾക്ക് എളുപ്പമുള്ള EMI ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന എൻഡ്യുറോ ഫ്ലിപ്പ്കാർട്ടിലും ലഭ്യമാകും. ബാറ്ററി-ആസ്-എ-സർവീസിന് കീഴിൽ ബാറ്ററി ലീസിംഗ് ഉൾപ്പെടെ രണ്ട് രീതിയിലാണ് കമ്പനി ഈ സ്‍കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് പ്രതിമാസ അടിസ്ഥാനത്തിൽ ബാറ്ററികൾ വാടകയ്‌ക്കെടുക്കാൻ കഴിയും. ഇത് അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ മുൻകൂർ ചെലവ് ഏകദേശം 40 ശതമാനം കുറയ്ക്കുന്നു. ലീസിങ്ങിന് പുറമേ, ഉപയോക്താക്കൾക്ക് സ്വാപ്പ് സ്റ്റേഷനുകളിൽ ബാറ്ററികൾ വേഗത്തിൽ സ്വാപ്പും ചെയ്യാം.