ഗിയര്‍ ബോക്‌സ് തകരാര്‍; ഹൈനസിനെ തിരികെ വിളിച്ച് ഹോണ്ട

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  2020 സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്.
 

Honda withdraw highness  CB350

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഹൈനസ് സിബി350നെ 2020 സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. വളരെപ്പെട്ടെന്നാണ് വാഹനം ജനപ്രിയമായി മാറിയത്. ഇപ്പോഴിതാ ചില സാങ്കേതിക തകരാറുമൂലം സര്‍ീസിനായി സിബി350നെ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബൈക്കിന്റെ ഗിയര്‍ബോക്സില്‍ കണ്ടെത്തിയ തകരാറിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ നിര്‍മിച്ചിട്ടുള്ള ബൈക്കുകളാണ് സര്‍വീസിനായി എത്തിക്കേണ്ടത്. എന്നാല്‍, എത്ര ബൈക്കുകളാണ് ഈ സമയത്തില്‍ നിര്‍മിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഈ തകരാര്‍ വാഹനത്തിന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ബിഗ്വിങ്ങ് ഡീലര്‍ഷിപ്പുകളില്‍ സര്‍വീസ് ക്യാമ്പ് ഒരുക്കുന്നുണ്ടെന്നാണ് ഹോണ്ട അറിയിച്ചിട്ടുള്ളത്. സൗജന്യമായായിരിക്കും ഗിയര്‍ബോക്സിലെ ഈ തകരാര്‍ പരിഹരിച്ച് നല്‍കുന്നതെന്നും ഹോണ്ട ഉറപ്പ് നല്‍കുന്നു. മാര്‍ച്ച് 23-ാം തിയതി മുതലാണ് ഹൈനസ് ബൈക്കുകള്‍ സര്‍വീസിനായി എത്തിക്കേണ്ടത്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  2020 സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്. ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളില്‍ ഹൈനസ്-സിബി350 ലഭ്യമാണ്. 350സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios