M1000RR പുറത്തിറക്കി ബിഎംഡബ്ല്യു
ജര്‍മ്മന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഏറ്റവും പുതിയ M1000RR മോഡൽ പുറത്തിറക്കി.
ജര്‍മ്മന്‍ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഏറ്റവും പുതിയ M1000RR മോഡൽ പുറത്തിറക്കി. 2020 S1000 RR പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ മോട്ടോർസൈക്കിൾ. M ഡിവിഷൻ ബിഎംഡബ്ല്യുവിന്റെ പെർഫോമൻസ് കാറുകളിൽ കണ്ടിട്ടുള്ള അതേ വൈദഗ്ദ്ധ്യം മോട്ടോർസൈക്കിളുകളിലേക്ക് വിപുലീകരിക്കുകയാണ് കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
14,500 rpm-ൽ 209 bhp കരുത്തും 11,000 rpm-ൽ 112.4 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് M1000RR. ഭാരം കുറഞ്ഞ ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റും സൂപ്പർ മോട്ടോർസൈക്കിളിൽ ഉണ്ട്. കർബ് ഭാരം 4 കിലോഗ്രാം കുറച്ച് 192 കിലോഗ്രാമാക്കി ബിഎംഡബ്ല്യു മോട്ടോറാഡ് പരിഷ്ക്കരിച്ചു. കൂടാതെ കാർബൺ വീലുകൾ, ബ്ലൂ ആനോഡൈസ്ഡ് ബ്രേക്ക് ലിവറുകൾ എന്നിവ M ഡിവിഷനിൽ ഉൾപ്പെടുന്നു.
കുറഞ്ഞ ഭാരം, കൂടുതൽ പെർഫോമൻസ്, മികച്ച എയറോഡൈനാമിക്സ്, ഉയർന്ന-സ്പെക്ക് ഹാർഡ്‌വെയർ പാക്കേജ് എന്നിവ ഉപയോഗിച്ച് 2021 M 1000 RR കൂടുതൽ മികവുറ്റതാക്കുന്നു. 999 സിസി എഞ്ചിന്റെ പുതുക്കിയ ഷിഫ്റ്റ്കാം സാങ്കേതികവിദ്യയുള്ള ഇൻലൈൻ നാല് മോട്ടോറാണ് ബൈക്കിന് കരുത്തേകുന്നത്.
ട്വീക്ക്ഡ് ഇൻടേക്ക് പോർട്ട്, റോക്കർ ആറംസ്, ലൈറ്റർ കണക്റ്റിംഗ് റോഡ്സ്, ഷോർട്ടർ ഫോർഗ്‌ഡ് പിസ്റ്റണുകൾ, അഡാപ്റ്റഡ് കമ്പഷൻ ചേമ്പറുകൾ, ഉയർന്ന കംപ്രഷൻ അനുപാതം എന്നിവ പോലുള്ള ആന്തരിക മാറ്റങ്ങൾ ബിഎംഡബ്ല്യു വരുത്തിയിട്ടുണ്ട്.
ഫുൾ റേസ് കിറ്റ്, കോമ്പറ്റീഷൻ പായ്ക്ക്, കിറ്റ് എഞ്ചിൻ, ലാപ് ടൈമറുകൾ എന്നിവക്കൊപ്പം ബിഎംഡബ്ല്യു നിരവധി ഓപ്‌ഷണൽ എക്‌സ്ട്രാകളും പുതിയ M1000RR-ൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 29 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു M1000RRന് യൂറോപ്യൻ വിപണികളിലെ വില.