ബജാജ് പള്‍സര്‍ 180 ഇനിയില്ല..!
ബജാജ് പള്‍സര്‍ 180 നിരത്തൊഴിയാന്‍ ഒരുങ്ങുന്നു. ഈ മോഡലിന്‍റെ ഉല്‍പ്പാദനം ബജാജ് ഓട്ടോ അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബജാജ് പള്‍സര്‍ 180 നിരത്തൊഴിയാന്‍ ഒരുങ്ങുന്നു. ഈ മോഡലിന്‍റെ ഉല്‍പ്പാദനം ബജാജ് ഓട്ടോ അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം പള്‍സര്‍ 180എഫ് മോഡലാണ് വിപണിയിലെത്തുന്നത്. പള്‍സര്‍ 180 അടിസ്ഥാനമാക്കി 220 എഫിന്റെ ഡിസൈന്‍ ശൈലിയിലാണ് പള്‍സര്‍ 180എഫ് ഒരുക്കിയിരിക്കുന്നത്.
പത്തുവര്‍ഷം മുമ്പാണ് ബജാജ് ഓട്ടോ പള്‍സര്‍ ബ്രാന്‍ഡ് അവതരിപ്പിച്ചത്. 150, 180 സിസി മോഡലുകളായിരുന്നു ബജാജ് നിരത്തിലെത്തിച്ച പള്‍സറുകളില്‍ നല്ലൊരു ഭാഗവും.
കഴിഞ്ഞ ജനുവരിയിലാണ് പള്‍സര്‍ 180 എഫ് അവതരിപ്പിച്ചത്. പള്‍സര്‍ 220 എഫിലെ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഫ്യുവല്‍ ടാങ്ക്, ടയര്‍ എന്നിവ 180 എഫിലുമുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ നൈട്രോക്‌സ് ഷോക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. ബൈക്കില്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) വൈകാതെ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
178 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഹൃദയം. 17 ബിഎച്ച്പി പവറും 14 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്‍മിഷന്‍. 86,490 രൂപയാണ് പള്‍സര്‍ 180 എഫിന്റെ മുംബൈ എക്‌സ്‌ഷോറൂം വില.