സോറി, ഏറ്റവും കുരുത്തംകെട്ടവനാകാൻ ശ്രമിച്ചതാണ്; നിരാശയോടെ രജിത്
ബിഗ് ബോസില്‍ രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ രജിത്തിന്റെ പ്രതികരണം.
മലയാളം ബിഗ് ബോസ്സില്‍ ഇതുവരെയുണ്ടാകാത്ത സംഭവങ്ങള്‍ക്കായിരുന്നു പ്രേക്ഷകര്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഇന്ന് ബിഗ് ബോസ്സില്‍. രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ച സംഭവമാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. സംഭവത്തില്‍ രജിത്തിനെ ബിഗ് ബോസ് തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുകയും ചെയ്‍തു. കുരത്തക്കേട് കാണിക്കാൻ ശ്രമിച്ചതാണെന്നായിരുന്നു സംഭവത്തെ കുറിച്ച് രജിത്തിന്റെ പ്രതികരണം.
സ്‍കൂളും വിദ്യാര്‍ഥികളുമായിരുന്നു ഇന്നത്തെ ടാസ്‍ക്. ആര്യ പ്രധാന അധ്യാപികയായി. ഫുക്രു പൊളിറ്റിക്സ് അധ്യാപകനായി. സുജോ മോറല്‍ സയൻസ് അധ്യാപകനായി. ദയ അശ്വതി ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയുമായി. മറ്റുള്ളവര്‍ വിദ്യാര്‍ഥികളുമായി. വികൃതികളായ വിദ്യാര്‍ഥികളാകാനായിരുന്നു ആവശ്യപ്പെട്ടത്. ക്ലാസ് തുടങ്ങുന്നതിനു മുന്നേ തന്നെ കുട്ടികള്‍ വികൃതികള്‍ ആരംഭിച്ചു. അധ്യാപകൻമാരുടെ ഫോട്ടോ അഭിരാമിയും അമൃതയും രേഷ്‍മയും ചേര്‍ന്ന് ബോര്‍ഡില്‍ വരച്ചു. ആരാണ് ഫോട്ടോ വരച്ചത് എന്ന് അസംബ്ലിയില്‍ ആര്യ ചോദിച്ചു. രജിത്താണെന്ന് രേഷ്‍മയടക്കമുള്ളവര്‍ പറഞ്ഞു. അഭിരാമിയും സംഘവുമാണ് ഫോട്ടോ വരച്ചത് എന്ന് ഫുക്രു കണ്ടെത്തുകയും ചെയ്‍തിരുന്നു. തുടര്‍ന്ന് ക്ലാസ് തുടങ്ങുകയും ഫുക്രു ക്ലാസ് എടുക്കുകയും ചെയ്‍തു. അതിനിടയിലായിരുന്നു രജിത് കുമാര്‍ രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചത്. സംഭവത്തില്‍ ഫുക്രു രജിത്തിനെ ക്ലാസ്സില്‍ വെച്ച് ശിക്ഷിക്കുകയും ചെയ്‍തു.
രജിത്തിനെ ഫുക്രു ചുമരിന് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു. ശിക്ഷ അവസാനിച്ചിട്ടും രജിത് അവിടെത്തന്നെ ഇരുന്നു. എന്നാല്‍ ഫുക്രു എഴുന്നേല്‍പ്പിച്ചു കൊണ്ടുവന്നു. കുറ്റബോധമുണ്ടെന്ന് രജിത് പറഞ്ഞു. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് രജിത് പറഞ്ഞു. എന്നാല്‍ പ്രായശ്ചിത്തമാണ് വലിയ കാര്യം എന്ന് ആര്യ പറഞ്ഞു. ഒടുവില്‍ രജിത്തിനെ എല്ലാവരും കൂടി സമാധാനിപ്പിച്ചു. അതിനു ശേഷമാണ് രജിത് മുഖം കഴുകാൻ പോയത്. മുഖം കഴുകുന്നതിനിടയില്‍ രജിത് സോറി പറയുന്നുണ്ടായിരുന്നു. വികൃതികളുടെ സ്‍കൂള്‍ എന്ന് പറഞ്ഞതുകൊണ്ട് മാക്സിമം അനുസരണക്കേട് ആകാൻ നോക്കിയതാണ്. കുരുത്തംകെട്ട പിള്ളേരില്‍ ഏറ്റവും ബെസ്റ്റ് കുരുത്തംകെട്ടവൻ ആകാൻ വിദഗ്‍ദമായി ശ്രമിച്ചതാണ്. ഏറ്റവും കുരുത്തംകെട്ടവൻമാരുടെ ക്ലാസ്സില്‍ ഏറ്റവും കുരുത്തംകെട്ടവനായി കാണിക്കാൻ വേണ്ടി ചെയ്‍തതാണ്. സോറി ബിഗ് ബോസ് എന്നും രജിത് പറഞ്ഞു. ഒന്നും താൻ മന:പൂര്‍വം ചെയ്‍തിട്ടില്ല. കുരുത്തംകെട്ട കുട്ടികളില്‍ ഏറ്റവും കുരുത്തംകെട്ടവൻ ആകാൻ ശ്രമിച്ചതാണ്. ആ കുട്ടി തന്നെ കള്ളനെന്ന് വിളിച്ചതുകൊണ്ട് ആണെന്നും രജിത് പറഞ്ഞു. മുഖം കഴുകുന്നതിനിടയില്‍ രജിത് കുമാറിന്റെ കണ്ണിലും ചെറുതായി മുളക് ആയി. ഇപ്പോള്‍ കണ്ണില്‍ തേച്ചോയെന്ന് ആര്യ ചോദിച്ചു. ചെറിയ പുകച്ചിലേയുള്ളൂവെന്ന് ആര്യ ചോദിച്ചപ്പോള്‍ രജിത് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ ടാസ്‍ക് തല്‍ക്കാലത്തേയ്‍ക്ക് നിര്‍ത്തിവച്ചിരിക്കുന്നതായി ബിഗ് ബോസ് അറിയിപ്പ് നല്‍കി. രജിത്തിനെയും കൊണ്ട് മുറിയിലേക്ക് വരാൻ ബിഗ് ബോസ് പാഷാണം ഷാജിയോട് ആവശ്യപ്പെടുകയും ചെയ്‍തു. മുറിയിലേക്ക് പോകുമ്പോഴും രജിത് സംഭവത്തെ കുറിച്ച് പറഞ്ഞു. കുസൃതി യഥാര്‍ഥമായി കാണിക്കാൻ ശ്രമിച്ചതാണ് എന്ന് തനിക്ക് മനസ്സിലാകും എന്ന് പാഷാണം ഷാജി പറഞ്ഞു. കുസൃതി പക്ഷേ ഹെവിയായി പോയി എന്നേയുള്ളൂവെന്നും പാഷാണം ഷാജി പറഞ്ഞു. മുളകിന്റെ ചെറിയൊരു അറ്റം മാത്രം എടുത്ത് പിഴിഞ്ഞ് ആണ് താൻ തേക്കാൻ ശ്രമിച്ചത് എന്നും രജിത് പറഞ്ഞു. വളരെ കുറച്ച് കണ്ണിന്റെ മൂലയില്‍ തേക്കാൻ ശ്രമിച്ചതാണ് എന്നും രജിത് പറഞ്ഞു. ജസ്റ്റ് ഒന്ന് തേച്ചതേ ഉള്ളൂവെന്ന് രജിത് പറഞ്ഞു. തനിക്ക് അത് മനസ്സിലായി എന്ന് പാഷാണം ഷാജി പറഞ്ഞു.
രജിത് ചെയ്‍തത് ശരിയായോ എന്നായിരുന്നു മറ്റുള്ളവര്‍ ചര്‍ച്ച ചെയ്‍തത്. രജിത് കുമാര്‍ ചെയ്‍ത പ്രവര്‍ത്തി ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല എന്നാണ് മിക്കവരും പ്രതികരിച്ചത്. രജിത്തിന്റെ ഒപ്പം നില്‍ക്കാനാകില്ലെന്ന് രഘു പറഞ്ഞു. അമൃതയും രജിത്തിന്റെ പ്രവൃത്തി ശരിയായില്ലെന്ന് പറഞ്ഞു. പറയുന്നത് ഒന്ന്, പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്നാണെങ്കില്‍ യോജിക്കാൻ കഴിയില്ല എന്ന് അലസാൻഡ്രയും പറഞ്ഞു. രജിത് ചെയ്‍തത് ശരിയല്ലെന്ന് പറയണമെന്ന് അഭിരാമിയും വ്യക്തമാക്കി.
അതേസമയം രജിത് ചെയ്‍ത പ്രവര്‍ത്തി അംഗീകരിക്കാൻ കഴിയാത്തതാണ് എന്ന് ബിഗ് ബോസ് വ്യക്തമാക്കി. രജിത്തിനെ തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുന്നുവെന്നും ബിഗ് ബോസ് പറഞ്ഞു. നന്ദി പറയുകയായിരുന്നു രജിത് ചെയ്‍തത്. ഇടതുവശത്തുള്ള വാതിലിലൂടെ പുറത്തുവരാനും ബിഗ് ബോസ് രജിത്തിനോട് ആവശ്യപ്പെട്ടു. രജിത് പുറത്തുപോകുന്നതും ബിഗ് ബോസില്‍ കണ്ടു.