രജിത്ത് കുമാറിനായി സംസാരിക്കാതെ, പിന്തുണയറിയിക്കാതെ രഘു
ബിഗ് ബോസ് വീട്ടില്‍ നിന്ന് രജിത് കുമാര്‍ പുറത്തേക്ക് പോയതോടെ വീട്ടിലെ മത്സരാര്‍ത്ഥികള്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടായിരുന്നു. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച വിഷയം മോഹന്‍ലാല്‍ എത്തിയ എപ്പിസോഡില്‍ വിചാരണ ചെയ്ത ശേഷമായിരുന്നു, രേഷ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രജിത്ത് പുറത്തായത്.
ബിഗ് ബോസ് വീട്ടില്‍ നിന്ന് രജിത് കുമാര്‍ പുറത്തേക്ക് പോയതോടെ വീട്ടിലെ മത്സരാര്‍ത്ഥികള്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടായിരുന്നു. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച വിഷയം മോഹന്‍ലാല്‍ എത്തിയ എപ്പിസോഡില്‍ വിചാരണ ചെയ്ത ശേഷമായിരുന്നു, രേഷ്മയുടെ എതിര്‍പ്പിനെ തുടര്‍ന്ന് രജിത്ത് പുറത്തായത്. രജിത്തിന്‍റെ പ്രവൃത്തിയെ കുറിച്ചുള്ള കാര്യങ്ങളില്‍ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചു. അതില്‍ ആര്യയും പാഷാണം ഷാജിയും അടക്കമുള്ളവര്‍ രജിത്തിനെ പിന്തുണച്ചപ്പോള്‍ ഫുക്രു എതിര്‍പ്പ് പറഞ്ഞു. അതേസമയം തന്നെ രഘുവും രജിത് കുമാറിനെ പിന്തുണച്ചില്ല. രജിത്തിന്‍റെ പ്രവൃത്തിയെ മറ്റൊല്ലാവരും ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കുമ്പോള്‍ രഘുവും ആ ഒരു രീതിയിലായിരുന്നു സംസാരിച്ചത്.
ന്യായത്തിന്‍റെ വാള് ഇരുതല മൂര്‍ച്ഛയുള്ള വാളാണ്. സത്യത്തിനപ്പുറമാണല്ലോ ന്യായും നീതി എന്നൊക്കെ പറയുന്നത്. മൂപ്പര് എന്‍റെ അഭിപ്രായത്തില്‍ ഇതുവരെ അങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല. അങ്ങനെയൊരാളല്ല പുള്ളി. ചെയ്ത സംഭവത്തിന്‍റെ ആ സ്പ്ലിറ്റ് സെകന്‍ഡില്‍ എങ്ങനെയാണ് അദ്ദേഹത്തിന് അത് സംഭവിച്ചതെന്ന് മൂപ്പരെ നേരിട്ട് കണ്ടാല്‍ ചോദിക്കാന്‍ നില്‍ക്കുകയാണ് ഞാന്‍. എന്തുകൊണ്ട് അത് സാധിച്ചുവെന്നത്.
ഞാന്‍ ഒരാളെ കൂടുതല്‍ സ്നേഹക്കാന്‍ നോക്കുമെന്നായിരുന്നു തൊട്ടുമുമ്പ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ഞാനും പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുന്ന ക്യാരക്ടറായിരുന്നു ചെയ്തിരുന്നത്. ഇതായിരുന്നു പുള്ളി പ്ലാന്‍ ചെയ്തത്. പക്ഷെ ഇക്കാര്യത്തെ കുറിച്ച് ഒന്നും ഞങ്ങളോട് പറഞ്ഞില്ല. ആ രണ്ട് കൈക്ക് എന്ത് സംഭവിച്ചുവെന്ന് പുള്ളിക്ക് പോലും അറിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഹൃദയം നിന്നപോകുമ്പോ ബ്ലാങ്കാവും എന്നൊക്കെ പറയാറില്ലേ... കാലിന്‍റെ അടിയില്‍ സൂചി കുത്തിയാല്‍ തിരിച്ചുവരുമെന്നൊക്കെ. ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ലെങ്കിലും എന്താണ് സംഭവിച്ചതെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും രഘു പറഞ്ഞു. രേഷ്മ രഘുവിനെ വിളിച്ച് സംസാരിച്ചപ്പോഴും അദ്ദേഹം മാപ്പ് പറഞ്ഞത് ആത്മാര്‍ത്ഥമായിട്ടാണെന്നും, തിരിച്ചുവരുന്നതടക്കമുള്ള മറ്റ് കാര്യങ്ങളില്‍ തന്നെ സ്വാധീനിക്കുന്ന തരത്തില്‍ ഒന്നും പറയില്ലെന്നുമായിരുന്നു രഘു പറഞ്ഞത്.
ഫുക്രു പറഞ്ഞത്....
ലാലേട്ടാ.. ഞാന്‍ ഇതു കഴിഞ്ഞപ്പോ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതു കുഴപ്പമില്ല.. എനിക്ക് പറ്റിപ്പോയതാന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്തു തന്നെയായാലും അദ്ദേഹത്തിന് പറ്റിപ്പോയതാണേലും അത് തെറ്റായിട്ടാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും ഞാന്‍ അത് തന്നെയാണ് വിശ്വസിക്കുന്നത്. എന്തുകൊണ്ട് മുളക് അവിടേക്ക് എടുത്തു, അങ്ങനെയൊന്ന് അങ്ങോട്ട് കൊണ്ടുപോകേണ്ട ആവശ്യമില്ല എന്നത് ഇവിടെ ആരും ഓര്‍ക്കുന്നില്ല.
രജിത്തുമായി നേരത്തെ പല ഫിസിക്കല്‍ പ്രശ്നങ്ങളും നിങ്ങള്‍ തമ്മിലുണ്ടായിരുന്നു അതുകൊണ്ടാണ് ചോദിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ എന്‍റെ വാശി തീര്‍ക്കുകയല്ലെന്നായിരുന്നു ഫുക്രു പറഞ്ഞത്. ഉള്ള കാര്യം പറഞ്ഞതാണെന്നും ഫുക്രു പറഞ്ഞു. പുള്ളിയെ കള്ളനെന്ന് വിളിച്ചതിന്‍റെ സങ്കടമുണ്ടായിരുന്നു. അതിപ്പോ എലീനയെ പട്ടിയെന്നൊക്കെ വിളിച്ചിരുന്നല്ലോ അതൊന്നും കാരണമായി പറയാനാകില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കള്ളനെന്ന് വിളിച്ചതിന് തിരിച്ച് ചെയ്യുമെന്ന് മൂപ്പര് പറഞ്ഞിരുന്നു. ആ ഒരു വിഷമം മനസിലൂണ്ടായിരുന്നു. പിന്നെ എന്തുകൊണ്ട് ചെയ്തുവെന്ന് അറിയില്ലെന്നും ഫുക്രു പറഞ്ഞു.