Asianet News MalayalamAsianet News Malayalam

'നീ തലയാട്ടേണ്ട'; ഫുക്രുവിനോട് കടുപ്പിച്ച് മോഹന്‍ലാല്‍, പരസ്യമായി മാപ്പ് പറഞ്ഞ് ഫുക്രു, പിന്നാലെ ആര്യയും

ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ആഴ്ച കണ്ടത് ഏറെ കലുഷിതമായ മുഹൂര്‍ത്തങ്ങളായിരുന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന രജിത്തും ഡോറില്‍ പിടിച്ചുനില്‍ക്കുന്ന ഫുക്രുവും തമ്മിലുണ്ടായ കയ്യാങ്കളി വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. 

fukru and arya apologised  to rajith kumar in different incidents happened inside the bigg boss hose last week
Author
Kerala, First Published Feb 15, 2020, 10:38 PM IST | Last Updated Feb 15, 2020, 10:39 PM IST

ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ ആഴ്ച കണ്ടത് ഏറെ കലുഷിതമായ മുഹൂര്‍ത്തങ്ങളായിരുന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന രജിത്തും ഡോറില്‍ പിടിച്ചുനില്‍ക്കുന്ന ഫുക്രുവും തമ്മിലുണ്ടായ കയ്യാങ്കളി വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. തമ്മില്‍ പിടിച്ചു തള്ളുകയും നെഞ്ചില്‍ പിടിക്കുന്നതിലേക്കും വരെ കാര്യങ്ങളെത്തി. മറ്റുള്ളവര്‍ വന്ന പിടിച്ചുമാറ്റിയായിരുന്നു അപ്പോള്‍ താല്‍ക്കാലികമായി പ്രശ്നങ്ങള്‍ അവസാനിപ്പിച്ചത്.

ഫുക്രുവിനെയും രജിത്തിനെയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുവരും കൈകള്‍ കോര്‍ത്തുപിടിച്ചായിരുന്നു റൂമിന് പുറത്തേക്ക് പോയത്. അതും ബിഗ് ബോസിന്റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായതുമില്ല. 

fukru and arya apologised  to rajith kumar in different incidents happened inside the bigg boss hose last week

എന്നാല്‍ കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമെന്ന നിലയില്‍ മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെ ഇക്കാര്യം ഓര്‍മപ്പെടുത്തി. എന്താണ് ഒരു കുടുംബം എന്നാല്‍ കരുതുന്നതെന്ന് ഫുക്രുവിനോട് ചോദിച്ചപ്പോള്‍. നല്ല ശാന്തിയും സമാധാനവും സന്തോഷവുമുള്ള കുടുംബം എന്നായിരുന്നു മറുപടി. അങ്ങനെയാണോ അവിടെയെന്നായിരുന്നു ഫുക്രുവിനോട് മോഹന്‍ലാല്‍ ചോദിച്ചത്.

fukru and arya apologised  to rajith kumar in different incidents happened inside the bigg boss hose last week

പിന്നാലെ രജിത്തിനോടും മോഹന്‍ലാല്‍ കയ്യിലെ മുറിവിനെ കുറിച്ച് ചോദിച്ചു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ തുടങ്ങിയ രജിത്തിനോട് രണ്ട് മിനുട്ട് അവിടെ വെയിറ്റ് ചെയ്താല്‍ മതിയായിരുന്നല്ലോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ചോദ്യം. ശരിയാണെന്നും അപ്പോള്‍ ഞാനും കുട്ടിയായിപ്പോയി എന്ന് രജിത് ഏറ്റുപറഞ്ഞു. ഒരു കാര്യം പറയാം കഴിഞ്ഞ തവണയും പറഞ്ഞു. തലയാട്ടിക്കൊണ്ടിരുന്ന ഫുക്രുവിനോട് ശബ്ദം കടുപ്പിച്ച് നീ തലയാട്ടേണ്ട നിന്നോടാണ് പറയുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഫിസിക്കലായിട്ടുള്ള മര്‍ദ്ദനം എന്നിവ  വന്നാല്‍ വേറെ തരത്തിലായിരിക്കും ചെയ്യുന്നത്. അതൊക്കെ അപ്പോള്‍ അറിയാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

fukru and arya apologised  to rajith kumar in different incidents happened inside the bigg boss hose last week

പിന്നാലെ ആര്യക്ക് ലഭിച്ച ടാസ്കിനെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ടെലി ബ്രാന്‍ഡിങ്ങില്‍ ആര്യ മനപ്പൂര്‍വ്വം രജിത്തിനെ താറടിച്ചുവെന്ന് പറയുന്നതിനെ കുറിച്ചായിരുന്നു ലാലിന്‍റെ ചോദ്യം. ബാക്കിയെല്ലാത്തിനും 999 രൂപ ഇതിന് പത്തുപൈസ തുടങ്ങിയ വാക്കുകള്‍ നിരന്തരം പറയുന്നത് കേട്ടു. അങ്ങനെ പറഞ്ഞാലും അത് ബ്ലാക്ക് ഹ്യൂമറായി എടുക്കാന്‍ രജിത്തിനും സാധിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എങ്ങനെയാണ് സംഭവമുണ്ടായതെന്ന് വിശദീകരിച്ച  ഫുക്രു താന‍് പബ്ലിക്കായി ക്ഷമ ചോദിക്കുന്നതായി പറഞ്ഞു പിന്നാലെ ആര്യയും അക്കാര്യത്തില്‍ മാപ്പു പറയുകയാണെന്ന് വ്യക്തമാക്കി. നല്ല കാര്യം എന്നായിരുന്നു മോഹന്‍ലാലിന്‍റെ മറുപടി.

Latest Videos
Follow Us:
Download App:
  • android
  • ios