Malayalam News Live : ഷിരൂര്‍ ദൗത്യം; അർജുൻ്റെ ലോറി കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷ

Malayalam news live updates today 22 september 2024 latest news

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരും. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി 4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ നടത്തുക. ആദ്യം ഇന്നലെ നടന്ന സംഭവങ്ങൾ ഒരിക്കൽ കൂടി കാണുക.

8:48 AM IST

അർജുൻ്റെ ലോറി കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് മൽപെ

ഇന്നും തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മൽപെ. ഇന്നലെ വാഹനത്തിൻ്റെ ഭാഗങ്ങൾ കിട്ടിയ ഭാഗത്ത് ആയിരിക്കും ആദ്യം തെരച്ചിൽ തെരയാനുള്ള അനുമതി അധികൃതർ നൽകിയിട്ടുണ്ട്. വെള്ളത്തിൽ 30 അടി താഴ്ചയിൽ പരിശോധന നടത്താൻ കഴിയുന്നുണ്ട്. ഇന്ന് അർജുൻ്റെ ലോറി കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് ഈശ്വർ മൽപെ പറഞ്ഞു.

8:47 AM IST

17കാരൻ മരിച്ചത് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലമെന്ന് ആക്ഷേപം

തൊണ്ടയിൽ ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂരിലെ 17കാരൻ മരിച്ചത് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലമെന്ന് ആക്ഷേപം. ഒരു രാത്രി മുഴുവൻ രക്തം ഛർദിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്ന് സൂര്യജിത്തിന്റെ കുടുംബം. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി മാതാപിതാക്കൾ

8:47 AM IST

ബലാത്സംഗക്കേസിൽ സിദ്ദീഖിന് പിടിവീഴും

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് കുരുക്കായി തെളിവുകൾ. യുവനടിയുടെ പരാതി ശരിവയ്ക്കുന്ന സാക്ഷി മൊഴികളും രേഖകളും ഉണ്ടെന്ന് അന്വേഷണ സംഘം. പീഡനം നടന്നെന്ന് ആരോപിച്ച ദിവസം സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതിന്റെ രേഖകൾ കണ്ടെത്തി. മാനസിക സംഘർഷത്തിലായ യുവതി ചികിത്സ തേടിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. 

8:46 AM IST

തൃശ്ശൂർ പൂരം , എഡിജിപിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി

തൃശ്ശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോർട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രം. ദേവസ്വങ്ങൾക്കെതിരെയും പരാമർശം. റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.  

8:45 AM IST

ഷിരൂര്‍ ദൗത്യം തുടരും

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ മൂന്നാം ദിവസവും തുടരും. നാവികസേന പുഴയിൽ മാർക്ക് ചെയ്ത് നൽകിയ സിപി 4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചിൽ നടത്തുക. ആദ്യം ഇന്നലെ നടന്ന സംഭവങ്ങൾ ഒരിക്കൽ കൂടി കാണുക.

8:48 AM IST:

ഇന്നും തെരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മൽപെ. ഇന്നലെ വാഹനത്തിൻ്റെ ഭാഗങ്ങൾ കിട്ടിയ ഭാഗത്ത് ആയിരിക്കും ആദ്യം തെരച്ചിൽ തെരയാനുള്ള അനുമതി അധികൃതർ നൽകിയിട്ടുണ്ട്. വെള്ളത്തിൽ 30 അടി താഴ്ചയിൽ പരിശോധന നടത്താൻ കഴിയുന്നുണ്ട്. ഇന്ന് അർജുൻ്റെ ലോറി കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷയെന്ന് ഈശ്വർ മൽപെ പറഞ്ഞു.

8:47 AM IST:

തൊണ്ടയിൽ ശസ്ത്രക്രിയക്ക് വിധേയനായ കണ്ണൂരിലെ 17കാരൻ മരിച്ചത് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലമെന്ന് ആക്ഷേപം. ഒരു രാത്രി മുഴുവൻ രക്തം ഛർദിച്ചിട്ടും മതിയായ ചികിത്സ നൽകിയില്ലെന്ന് സൂര്യജിത്തിന്റെ കുടുംബം. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി മാതാപിതാക്കൾ

8:47 AM IST:

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് കുരുക്കായി തെളിവുകൾ. യുവനടിയുടെ പരാതി ശരിവയ്ക്കുന്ന സാക്ഷി മൊഴികളും രേഖകളും ഉണ്ടെന്ന് അന്വേഷണ സംഘം. പീഡനം നടന്നെന്ന് ആരോപിച്ച ദിവസം സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതിന്റെ രേഖകൾ കണ്ടെത്തി. മാനസിക സംഘർഷത്തിലായ യുവതി ചികിത്സ തേടിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. 

8:46 AM IST:

തൃശ്ശൂർ പൂരം അലങ്കോലമായതിൽ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ ഇല്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോർട്ട്. സംഭവിച്ചത് സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് ഏകോപനത്തിൽ ഉണ്ടായ പാളിച്ച മാത്രം. ദേവസ്വങ്ങൾക്കെതിരെയും പരാമർശം. റിപ്പോർട്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.  

8:45 AM IST: