Asianet News MalayalamAsianet News Malayalam

ഒന്നൊഴികെ എല്ലാ വോട്ടും ഒരാള്‍ക്ക്! സീസണ്‍ രണ്ടിലെ ആദ്യ ക്യാപ്റ്റനെ തെരഞ്ഞെടുത്തു

ഓരോരുത്തര്‍ക്കും ക്യാപ്റ്റനായി കാണാനാഗ്രഹിക്കുന്ന ഒരാളെ നിര്‍ദേശിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്തുകൊണ്ട് ഇന്നയാളെ നിര്‍ദേശിക്കുന്നു എന്നതിന്റെ കാരണവും വ്യക്തമാക്കണമായിരുന്നു.

first captain selected in bigg boss 2
Author
Thiruvananthapuram, First Published Jan 6, 2020, 10:55 PM IST | Last Updated Jan 6, 2020, 10:55 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യത്തെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു. പുതിയ സീസണില്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കിയ ആദ്യ ടാസ്‌ക് ആയിരുന്നു ക്യാപ്റ്റനെ തെരഞ്ഞെടുക്കല്‍. ഓരോരുത്തര്‍ക്കും ക്യാപ്റ്റനായി കാണാനാഗ്രഹിക്കുന്ന ഒരാളെ നിര്‍ദേശിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്തുകൊണ്ട് ഇന്നയാളെ നിര്‍ദേശിക്കുന്നു എന്നതിന്റെ കാരണവും വ്യക്തമാക്കണമായിരുന്നു.

എന്നാല്‍ ഹൗസിലെ ബഹുഭൂരിപക്ഷം ആളുകളും ഒരാളുടെ പേരാണ് നിര്‍ദേശിച്ചത്. രണ്ടാം സീസണിലെ ഏറ്റവും മുതിര്‍ന്ന മത്സരാര്‍ഥിയായ രാജിനി ചാണ്ടിയുടെ പേരാണ് ഒന്നൊഴികെ എല്ലാവരും നിര്‍ദേശിച്ചത്. പ്രദീപ് ചന്ദ്രന് ഒരു വോട്ടും ലഭിച്ചു. ഇതോടെ രാജിനി ചാണ്ടി ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പ്രായത്തിന് മുതിര്‍ന്ന ആള്‍ ആയതിനാല്‍ മറ്റുള്ളവരെ നിയന്ത്രിക്കാനുള്ള കഴിവ് ഉണ്ടാവുമെന്നതാണ് രാജിനിയെ നിര്‍ദേശിക്കുന്നതിന് കാരണമായി മിക്കവരും പറഞ്ഞത്. പ്രായത്തിന്റെ പക്വതകൊണ്ട് ക്യാപ്റ്റന്റെ മറ്റ് ഉത്തരവാദിത്തങ്ങളും മേല്‍നോട്ടങ്ങളുമൊക്കെ അവര്‍ക്ക് നന്നായി ചെയ്യാനാവുമെന്നും അവരെ നിര്‍ദേശിച്ച അംഗങ്ങള്‍ പറഞ്ഞു. ആദ്യ ആഴ്ചയില്‍ ഹൗസിലെ വിവിധ ജോലികള്‍ ചെയ്യാനുള്ള വിവിധ ടീമംഗങ്ങളെ രാജിനി ചാണ്ടിയുടെ നേതൃത്വത്തില്‍ തീരുമാനിക്കുകയും ചെയ്തു. 

Latest Videos
Follow Us:
Download App:
  • android
  • ios