Tata Tigor : സിഎൻജി, പെട്രോൾ, ഇലക്ട്രിക്ക് പവർ എന്നിവയുള്ള ആദ്യ സെഡാനാകാന്‍ ടാറ്റ ടിഗോർ

ടാറ്റ മോട്ടോഴ്‌സ് ടിഗോറിന്റെയും ടിയാഗോയുടെയും സിഎൻജി വകഭേദം ഒരുക്കുന്നതിനാൽ, പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സെഡാന്‍ എന്ന പേര് സ്വന്തമാക്കുകയാണ് ടിഗോർ...

Tata Tigor to launch first sedan with CNG, petrol and electric power

 

വിൽപ്പന അളവിലും നിരൂപക അഭിപ്രായത്തിലും ആഭ്യന്തര വാഹന നിർമ്മാതാവായ ടാറ്റയ്ക്ക് (Tata) മികച്ച പ്രതികരണം നേടിക്കൊടുത്ത മോഡലാണ് ടാറ്റ ടിഗോർ (Tata Tigor). മാരുതി സുസുക്കി ഡിസയർ, ഫോർഡ് ആസ്പയർ, ഹ്യുണ്ടായ് ഓറ, ഹോണ്ട അമേസ്, ഫോക്‌സ്‌വാഗൺ അമിയോ തുടങ്ങിയ സെഗ്‌മെന്റ് എതിരാളികളോട് മത്സരിക്കുന്ന അസാധാരണമായ സ്‌പോർട്‌ബാക്ക് ആകൃതിയിലുള്ള കോംപാക്റ്റ് സെഡാൻ ആകർഷകമായ രൂപകൽപ്പനയിൽ മാത്രമല്ല വരുന്നത്. ചില ഉയർന്ന സവിശേഷതകളും ലഭിക്കുന്നു. 

ഇപ്പോഴിതാ ടാറ്റ ടിഗോർ മറ്റൊരു നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ടാറ്റ മോട്ടോഴ്‌സ് ടിഗോറിന്റെയും ടിയാഗോയുടെയും സിഎൻജി വകഭേദം ഒരുക്കുന്നതിനാൽ, പെട്രോൾ, സിഎൻജി, ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഇന്ത്യയിലെ ആദ്യത്തെ സെഡാന്‍ എന്ന പേര് സ്വന്തമാക്കുകയാണ് ടിഗോർ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബ്രാൻഡിന്റെ മറ്റൊരു ജനപ്രിയ ഓഫറായ ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ കോംപാക്റ്റ് സെഡാന് ഒപ്പമാണ് ടാറ്റ ടിഗോറിനെ അവതരിപ്പിച്ചത്. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ആണ് വാഹനം ആദ്യം അവതരിപ്പിച്ചത്. പക്ഷേ, പിന്നീട് 2020-ൽ ടാറ്റ മോട്ടോഴ്‌സ് കാറിന്റെ ഡീസൽ പതിപ്പിനെ ഉപേക്ഷിച്ചു. ഇപ്പോൾ ഇത് പെട്രോളിലും ഓൾ-ഇലക്‌ട്രിക് വേരിയന്റിലും ലഭ്യമാണ്. പെട്രോൾ വേരിയന്റിന്റെ അതേ 1.2-ലിറ്റർ റെവോട്രോൺ എഞ്ചിൻ നൽകുന്ന കാറിന്റെ സിഎൻജി വേരിയന്റ് ചേർക്കുന്നത് തീർച്ചയായും ഉപഭോക്താക്കളുടെ ആകർഷണം വർദ്ധിപ്പിക്കും. 

ടാറ്റ ടിഗോറിന്റെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 85 bhp കരുത്തും 113 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. വരാനിരിക്കുന്ന സിഎൻജി വേരിയന്റ് തീർച്ചയായും വ്യത്യസ്‍ത പവറും ടോർക്ക് ഔട്ട്പുട്ടും വാഗ്‍ദാനം ചെയ്യും. ഉയർന്ന ഇന്ധനവില കഴിഞ്ഞ വർഷം സിഎൻജി വാഹനങ്ങൾക്ക് ഉയർന്ന ഡിമാൻഡിൽ കലാശിച്ചു. സ്വകാര്യ വാഹനങ്ങൾ വാങ്ങുന്നവർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും വേണ്ടിയുള്ള ജനപ്രിയ മോഡലുകളിലൊന്നാണ് ടാറ്റ ടിഗോർ. അതിനാൽ, ഈ കോംപാക്ട് സെഡാന്റെ പെട്രോൾ പതിപ്പിനെ അപേക്ഷിച്ച് മികച്ച ചിലവ്-കാര്യക്ഷമത പ്രദാനം ചെയ്യുന്ന ഒരു CNG വേരിയന്റ് അവതരിപ്പിക്കുന്നത് ഉയർന്ന വിൽപ്പന സംഖ്യകൾ നേടാൻ കാർ നിർമ്മാതാവിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ടാഗോ ഹാച്ച്ബാക്കിന്റെ സിഎൻജി വേരിയന്റിനെ ടാറ്റ മോട്ടോഴ്‌സ് ഇതിനകം തന്നെ അതിന്റെ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ടീസ് ചെയ്‍തിട്ടുണ്ട്. ടിഗോർ സിഎൻജിക്കൊപ്പം ഈ കാർ ഉടൻ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios