ഹാരിയര്‍ ഏഴ് സീറ്റ് വകഭേദവും വരുന്നു
വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്‍സിന്റെ ഏറ്റവും പുതിയ എസ്‍യുവിയായ ഹാരിയർ അടുത്തിടെയാണ് നിരത്തിലെത്തിയത്. ലാന്‍ഡ് റോവറിന്‍റെ രൂപഭാവത്തില്‍ അഞ്ച് സീറ്റിലെത്തിയ ഈ വാഹനത്തിന്റെ ഏഴ് സീറ്റ് മോഡലും വരുന്നതായാണ് പുതിയ വാര്‍ത്ത.
വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടാറ്റ മോട്ടോഴ്‍സിന്റെ ഏറ്റവും പുതിയ എസ്‍യുവിയായ ഹാരിയർ അടുത്തിടെയാണ് നിരത്തിലെത്തിയത്. ലാന്‍ഡ് റോവറിന്‍റെ രൂപഭാവത്തില്‍ അഞ്ച് സീറ്റിലെത്തിയ ഈ വാഹനത്തിന്റെ ഏഴ് സീറ്റ് മോഡലും വരുന്നതായാണ് പുതിയ വാര്‍ത്ത.
എച്ച്7എക്സ് എന്ന കോഡ് നാമത്തിലുള്ള വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ച ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഈ മോഡലിലും. ഫൈവ് സീറ്റര്‍ എസ്‌യുവിയിലും ഇതു തന്നെയായിരുന്നു അടിസ്ഥാനമാക്കിയിരുന്നത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 4660 എംഎം ആയിരിക്കും ഈ മോഡലിന്റെ നീളം. ഒരുനിര സീറ്റ കൂടുതലായിരിക്കും ഏഴ് സീറ്റ് ഹാരിയറില്‍. രണ്ട് പേര്‍ക്കുള്ള സീറ്റുകളാണ് മൂന്നാം നിരയില്‍ ഒരുക്കുന്നത്.
നിലവിലെ ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഈ മോഡലിലും. 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. 8.8 ഹൈ റെസലൂഷൻ ഡിസ്‍പ്ലേ സഹിതമുള്ള ഫ്ലോട്ടിംഗ് ഐലന്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ആൻഡ്രോയ്ഡ് ഓട്ടോ , ആപ്പിൾ കാർ പ്ലേ, കണക്ട് നെക്സ്റ്റ് ആപ്പ് സ്യൂട്ട് (ഡ്രൈവ് നെക്സ്റ്റ്, ടാററാ സ്മാർട്ട് റിമോട്ട്, ടാറ്റാ സ്മാർട്ട് മാനുവൽ) , വീഡിയോ ആന്‍ഡ് ഇമേജ് പ്ലേ ബാക്ക്, വോയ്സ് റെക്കഗനിഷൻ , എസ്എംസ് റീഡ്ഔട്ട് തുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.
16 ലക്ഷം മുതല്‍ 21 ലക്ഷം രൂപ വരെയാകും പുതിയ മോഡലിന്‍റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡല്‍ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ നിരത്തിലെത്തുമെന്നാണ് കരുതുന്നത്. ഹാരിയറിന്‍റെ ഓട്ടോമാറ്റിക് വകഭേദവും നിരത്തിലെത്താന്‍ ഒരുങ്ങുന്നുണ്ട്.